ആൾക്കൂട്ടത്തിൽ നടുവുളുക്കി ബുക്ക് മൈ ഷോയും. എമ്പുരാൻ ഓൺലൈൻ ബുക്കിങ്ങിന് വൻ തിരക്ക്

വൻ തരംഗം സൃഷ്ടിച്ചുകൊണ്ടുള്ള ട്രെയിലറിന് തൊട്ടുപിന്നാലെ തന്നെ സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന 'എമ്പുരാൻ' സിനിമയുടെ ഓൾ ഇന്ത്യ ബുക്കിംഗ് ആരംഭിച്ചു. ട്രെയ്‌ലർ കണ്ട ആവേശത്തിൽ ചിത്രത്തിൻറെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ ആരാധകരുടെ തള്ളിക്കയറ്റം ആയപ്പോൾ ബുക്ക് മൈ ഷോ പോലുള്ള ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോമുകൾ പോലും പണിമുടക്കി. ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ആരാധകരുടെ തള്ളിക്കയറ്റത്തിൽ സൈറ്റുകൾ പണിമുടക്കിയതിൽ നിന്നും 'എമ്പുരാൻ' മലയാള സിനിമയിലെ എല്ലാ കളക്ഷൻ റെക്കോർഡുകളും തിരുത്തിപ്പിയ്ക്കുമെന്ന് ഉറപ്പായി.
സംസ്ഥാനത്തെ മുഴുവൻ തിയറ്ററുകളിലും 'എമ്പുരാൻ' നിറഞ്ഞോടും എന്ന് തീർച്ച. ജനുവരി 27നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ വമ്പൻ ആവേശത്തിലാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. ഓവർസീസ് ബുക്കിംഗ് നേരത്തേ തന്നെ ആരംഭിച്ചിരുന്നു, ഇതിനോടകം 12 കോടി രൂപയിലധികം രൂപയുടെ ടിക്കറ്റ് വിറ്റഴിഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആദ്യ ദിനം മാത്രം 40-50 കോടിയുടെ വേൾഡ്‌വൈഡ് കളക്ഷനാണ് പ്രതീക്ഷിക്കുകയാണ്.
വ്യാഴാഴ്ച പുലർച്ചെ റിലീസ് ചെയ്ത എമ്പുരാന്റെ ട്രെയ്‌ലർ വലിയ ആവേശത്തിലാണ് പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിന്റെ ട്രെയ്‌ലർ കണ്ട് സ്വയം കഥയെഴുതുകയാണ് പ്രേക്ഷകർ.ട്രയ്ലറിലെങ്ങും വില്ലനാരാണെന്ന് വ്യക്തമാക്കാത്തതുകൊണ്ട് അത് ആരാണെന്ന അന്വേഷണമാണ് പ്രേക്ഷകർ നടത്തുന്നത്. ആ അന്വേഷണം വന്നു നിൽക്കുന്നത് ടോവിനോ തോമസ് വില്ലനാനായിരിക്കാം എന്ന നിഗമനത്തിലാണ്. എന്തായാലും എല്ലാ ഊഹാപോഹങ്ങളും മാർച്ച് 7 ന് അവസാനിക്കും. ലൂസിഫർ ഫ്രാൻചൈസിയിലെ രണ്ടാമത്തെ ചിത്രമാണ് എമ്പുരാൻ. ബ്രഹ്‌മാണ്ഡ റിലീസായെത്തുന്ന ചിത്രം, സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് സുകുമാരനും തിരക്കഥ മുരളീ ഗോപിയുമാണ്.