ഒന്നാം വാർഷികത്തിന്റെ നിറവിൽ മഞ്ഞുമേൽ ബോയ്സ്

കേരളത്തിൽ തരംഗം സൃഷ്ടിച്ചു കഴിഞ്ഞ വർഷം വെള്ളിത്തിരയിൽ തിളങ്ങിയ ചിത്രമാണ് . ജാൻ എ മനിനു ശേഷം ചിദംബരം സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ആയിരുന്നു മഞ്ഞുമേൽ ബോയ്സ്. മലയാള സിനിമയുടെ മുഴുവൻ സീൻ മാറ്റിയ ചിത്രം സൗഹൃദത്തിൻ്റെയും ധൈര്യത്തിൻ്റെയും പ്രതിരോധത്തിൻ്റെയും കഥ പറഞ്ഞു. കൊടൈക്കനാലിലെ ഗുണ കേവും, കൺമണി അൻബോഡു കാതലൻ എന്ന ഗാനവും വീണ്ടും വൈറൽ ആയി.
മലയാളത്തില്‍ ചരിത്ര വിജയം നേടിയ ചിത്രം ഇപ്പോൾ ഒന്നാം വാർഷികത്തിന്റെ നിറവിൽ ആണ്. വര്‍ഷം തികഞ്ഞിരിക്കുന്ന വേളയിൽ ഇന്നലെ കൊച്ചിയിൽ ചിത്രത്തിന്‍റെ വിജയാഘോഷം നടന്നിരുന്നു. ചിത്രത്തിന്‍റെ അണിയറക്കാരും, സിനിമ രംഗത്തെ പ്രമുഖരും ആയിരുന്നു ചടങ്ങിൽ പങ്കെടുത്തത്.
യഥാർത്ഥ സംഭവത്തിനെ ആസ്പദമാക്കി ഒരുക്കിയ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം തെന്നിന്ത്യ മുഴവൻ വമ്പൻ തരംഗം സൃഷ്ടിച്ചിട്ട് 240 കോടി ആണ് ബോക്സ് ഓഫീസിൽ നേടിയത്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൾ, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്മാൻ, ചന്തു സലിംകുമാർ എന്നിവരുടെ മികച്ച പ്രകടനവും അവർ പങ്കിടുന്ന വൈകാരിക ബന്ധവും സിനിമയിൽ വളരെ വലുതാണ്. കമൽഹാസൻ അഭിനയിച്ച ഗുണയിലെ കൺമണി അൻപോട് കാതലൻ എന്ന ഗാനമാണ് സിനിമാ അനുഭവത്തെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട് സിനിമയ്ക്ക് അനുകൂലമായി പ്രവർത്തിച്ച മറ്റൊരു പ്രധാന ഘടകം.സുഷിൻ ശ്യാമിൻ്റെ മികച്ച സംഗീതവും ഷൈജു ഖാലിദിൻ്റെ ആകർഷകമായ ഛായാഗ്രഹണവും കൊണ്ട് ഈ ചിത്രം വലിയ പ്രശംസ നേടി.
ഒരു അഭിമുഖത്തില്‍ മഞ്ഞുമേൽ ബോയ്സ് മലയാള സിനിമയുടെ സീന്‍ മാറ്റുമെന്ന് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ കൂടിയായ സുഷിന്‍ ശ്യാം പറഞ്ഞത് വന്‍ പബ്ലിസിറ്റി നല്‍കി. വിജയാഘോഷ ചടങ്ങില്‍ ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട സുഷിന്‍ ശ്യാം സംഗീതം നല്‍കിയ 'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം' എന്ന ഗാനം വേടന്‍ ആലപിച്ചതായിരുന്നു.
സമീപകാലത്ത് മലയാളത്തിൽ നിന്നുള്ള ഒരു മികച്ച ചിത്രമായി മഞ്ഞുമേൽ ബോയ്സ് മാറി. ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് മഞ്ഞുമേൽ ബോയ്സി’ന്റെ മേക്കിങ് വീഡിയോ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. 'ബിഹൈന്‍ഡ് ദ പ്രൊഡക്ഷന്‍ ഡിസൈന്‍' എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.