അതിർത്തികൾ താണ്ടി ബ്രഹ്മയുഗം; ചിത്രം പഠനവിഷയമാക്കി യു കെ യൂണിവേഴ്‌സിറ്റി

ഇത് ആദ്യമല്ല ആഗോള തലത്തിൽ ബ്രഹ്മയുഗം ചർച്ചയാകുന്നത്.

യു കെ ക്രിയേറ്റീവ് ആർട്‌സ് യൂണിവേഴ്‌സിറ്റിയിൽ സൗണ്ട് ഡിസൈനിങ്ങിന് പഠന വിഷയമായി മമ്മൂട്ടിയുടെ ഹൊറർ ചിത്രം ബ്രമയുഗം. ചിത്രം പഠനവിഷയമായി ഉപയോഗിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആണ് പുറത്തിറങ്ങിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഹൊറർ ചിത്രമായി എത്തിയ ബ്രഹ്മയുഗത്തിൽ മമ്മൂട്ടിക്കൊപ്പം, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. 2024ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ ബ്രഹ്മയുഗം നിരവധി നിരൂപക പ്രശംസയും നേടിയിരുന്നു.

ഇപ്പോൾ, ചിത്രം റിലീസ് ചെയ്ത് ഏകദേശം ഒരു വർഷത്തിന് ശേഷം, യുണൈറ്റഡ് കിംഗ്ഡത്തിലെ ക്രിയേറ്റീവ് ആർട്‌സ് സർവകലാശാലയിൽ സിനിമ ഒരു പാഠ്യപദ്ധതിയായി ഉപയോഗിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സർവ്വകലാശാലയിലെ ഒരു വിദ്യാർത്ഥി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ, ശബ്ദ രൂപകൽപ്പന പഠിപ്പിക്കുന്നതിനുള്ള ഒരു കേസ് സ്റ്റഡി ആയി ഉപയോഗിക്കുന്നത് കാണാം.

സംവിധായകൻ രാഹുൽ സദാശിവനും തന്റെ ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചിരുന്നു.

ഇത് ആദ്യമല്ല ആഗോള തലത്തിൽ ബ്രഹ്മയുഗം ചർച്ചയാകുന്നത്. മുൻപ് ലെറ്റർ ബോക്സ് ഡിയുടെ ഏറ്റവും കൂടുതൽക് പേടിപ്പെടുത്തുന്ന ചിത്രങ്ങളുടെ പട്ടികയിൽ ആഗോള തലത്തിൽ ബ്രഹ്മയുഗം രണ്ടാമത് എത്തിയിരുന്നു. അതോടൊപ്പം ഇടയിൽ നിന്നും ആദ്യ പത്തിൽ സ്ഥാനം പിടിക്കുന്ന ചിത്രവും,പട്ടികയിലെ ആദ്യ മലയാള ചിത്രമെന്ന റോക്കോർഡും ബ്രഹ്മയുഗത്തിനായിരുന്നു.

ചിത്രം പ്രഖ്യാപിച്ച സമയം മുതൽ തന്നെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായിരുന്നു ബ്രമയുഗം. മമ്മൂട്ടിയെ നെഗറ്റീവ് റോളിൽ കാണാൻ ആരാധകരും സിനിമാക്കാരും ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നു. ഷമീർ അഹമ്മദ് ആൻഡ് ടീം ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് നിർവഹിച്ചത്. ബ്ലാക്ക് ആൻഡ് വൈന്റെ ചിത്രമായതിനാൽ സമ്പത്തിന് വലിയ പപ്രാധാന്യം ചിത്രത്തിൽ ഉണ്ടായിരുന്നു. ക്രിസ്റ്റോ സേവ്യർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. ക്രിസ്റ്റോയ്ക്ക് ഏറെ പ്രെശംസ ചിത്രത്തിന്റെ ഗാനഗങ്ങളിലൂടെയും പശ്ചാത്തല സംഗീതത്തിലൂടെയും നേടിയിരുന്നു.

ബ്രമയുഗം പതിനേഴാം നൂറ്റാണ്ടിൻ്റെ പശ്ചാത്തലത്തിലാണ് കഥപറഞ്ഞത്. മാന്ത്രികനായ കൊടുമൺ പോറ്റിയുടെ മനയിൽ എത്തിപ്പെടുന്ന പാണൻ്റെ കഥ പിന്തുടരുന്ന ചിത്രമാണിത്. എഴുത്തുകാരൻ ടി ഡി രാമകൃഷ്ണനൊപ്പം രാഹുൽ സദാശിവനും ചേർന്നാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്.

രാഹുൽ സദാശിവൻ്റെ മൂന്നാമത്തെ സംവിധാന ചിത്രവും മമ്മൂട്ടിയുമായുള്ള ആദ്യ സഹകരണവുമാണ് ബ്രമയുഗം. പ്രധാന കഥാപാത്രങ്ങളെ കൂടാതെ, മണികണ്ഠൻ ആചാരി, അമാൽഡ ലിസ് എന്നിവരും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയുമായി സഹകരിച്ച് YNOT സ്റ്റുഡിയോയാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൻ്റെ ക്യാമറയും എഡിറ്റിംഗും ഷെഹനാദ് ജലാലും ഷഫീഖ് മുഹമ്മദ് അലിയും ആണ് നിർവഹിച്ചത്.

Related Articles
Next Story