‘ഇനിയും നിങ്ങള്‍ക്കിത് അവസാനിപ്പിക്കാനായില്ലേ?എന്നെ അവര്‍ പണിക്കാരിയെ പോലെയാണ് കണ്ടിരുന്നത്: ബാലയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി എലിസബത്ത് ഉദയൻ

നടന്‍ ബാലയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മുന്‍ഭാര്യ ഡോക്ടർ എലിസബത്ത് ഉദയൻ . തനിക്ക് ഭക്ഷണം പോലും തന്നില്ല എന്നാണ് ഇപ്പോള്‍ പുതുതായി വെളിപ്പെടുത്തിയിരിക്കുന്നത്. ബാല ബലാത്സംഗം ചെയ്തുവെന്ന ആരോപണം പുതിയ കുറിപ്പിലും എലിസബത്ത് ഉന്നയിക്കുന്നുണ്ട്. പിന്നാലെ താന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നും അവര്‍ പറഞ്ഞു.
‘ഇനിയും നിങ്ങള്‍ക്കിത് അവസാനിപ്പിക്കാനായില്ലേ? ഞാന്‍ തെറ്റുകാരിയാണെങ്കില്‍ എനിക്കെതിരെ പരാതി നല്‍കൂ.എനിക്ക് നിങ്ങളെപ്പോലെ പി.ആര്‍ വര്‍ക്ക് ചെയ്യാനുള്ള പണമില്ല.രാഷ്ട്രീയ സ്വാധീനമൊന്നുമില്ല. ഒരിക്കല്‍ നിങ്ങളുടെ ചെന്നൈയില്‍നിന്നുള്ള പൊലീസ് എന്നെ ഭീഷണിപ്പെടുത്തി.കേരളത്തിലെ പൊലീസ് ഓഫിസര്‍ എന്റെ മാതാപിതാക്കളെ വിളിച്ച് മകളെ തിരിച്ചുകൊണ്ടുപോകാന്‍ പറഞ്ഞു.പീഡനത്തിന് ഇരയായതിനു പിന്നാലെയാണ് ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബാല കോമയിലായപ്പോഴും വെന്റിലേറ്ററിലേക്ക് മാറ്റിയപ്പോഴും തീരുമാനങ്ങളിലൊന്നും വീട്ടിലെ ആരും ഉണ്ടായിരുന്നില്ല.ഞാനും പുള്ളിയുടെ അസിസ്റ്റന്റും ഉണ്ടായിരുന്നു.എന്നെ അവര്‍ പണിക്കാരിയെ പോലെയാണോ കണ്ടിരുന്നത്. ബാലയുടെ ഭാര്യയല്ലെന്ന് പറഞ്ഞു. അപ്പോള്‍ ചെയ്ത ജോലിക്ക് കാശെങ്കിലും തരണ്ടേ.പണംകൊടുത്തുള്ള കരള്‍ മാറ്റിവെക്കല്‍ നിയമത്തിനെതിരാണെന്നാണ് ഞാന്‍ കരുതുന്നത്.ഇപ്പോഴാണ് പ്രതികരിക്കുന്നത്. ആളുകള്‍ അങ്ങനെ പ്രതികരിക്കുന്നത് കൊണ്ടാണ് ഞാന്‍ സംശയിക്കുന്നത്....എന്റെ ഈ പോസ്റ്റ് ഒരു കുറ്റകൃത്യമായി തോന്നുന്നുവെങ്കില്‍ ഞാന്‍ ജയിലില്‍ പോകാനും തയാറാണ്. എന്നാണ് എലിസബത്ത് പുതിയ കുറിപ്പിൽ പറയുന്നത്.
നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം ഡോ. എലിസബത്ത് ഉദയൻ രംഗത്ത് എത്തിയിരുന്നു. ബാല തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു എന്നാണ് എലിസബത്തിന്റെ ആരോപണം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടയാണ് എലിസബത്ത് ഉദയൻ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് ബാലയും ഭാര്യ കോകിലയും ഒരു തമിഴ് യൂട്യൂബ് ചാനലിന് അഭിമുഖം നല്‍കിയിരുന്നു. ഈ വിഡിയോയിൽ വന്ന ഒരു കമെന്റാണ് എലിസബത്തിന്റെ പോസ്റ്റിനു പിന്നിലെ കാരണം. .കിടപ്പു മുറിയിലെ സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ബാല ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഒരുപാട് പെണ്‍കുട്ടികളെ വഞ്ചിച്ചുവെന്നും എലിസബത്ത് സമൂഹ മാധ്യമത്തില്‍ കുറിച്ചു.ബാലയുടെ ഗുണ്ടകളേയും മുമ്പ് നടത്തിയ ഭീഷണികളും ഓർക്കുമ്പോൾ തനിക്കും കുടുംബത്തിനും ഇപ്പോഴും പേടിയാണെന്നും എലിസബത്ത് കുറിപ്പിൽ പറയുന്നു.