കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ : കിടിലൻ അപ്ഡേറ്റുമായി എമ്പുരാൻ ടീം.

2019ൽ ആയിരുന്നു പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ റിലീസ് ചെയ്തത്. ബ്ലോക്ബ്സ്റ്റർ ഹിറ്റായ ചിത്രം ആരാധകരുടെ ഇഷ്ട ചിത്രമായി മാറി. ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നു എന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. അതോടെ ചിത്രത്തിന്റെ ഹൈപ് ഉയർന്നു. ലൂസിഫറിന് ശേഷം മോഹൻലാൽ പൃഥ്വിരാജ് കോംബോയിൽ ' ബ്രോ ഡാഡി ' എന്നൊരു ചിത്രവും പൃഥ്വിരാജ് സംവിധാനം ചെയ്തിരുന്നു.

അടുത്തിടെ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഷൂട്ടിംഗ് പൂർത്തിയാക്കുകയും റിലീസിന് ഒരുങ്ങുകയുമാണ്. ഖുറേഷി എബ്രഹാം എന്ന കഥാപാത്രമായി മോഹൻലാൽ സ്ക്രീനിൽ നിറഞ്ഞാടാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് പുത്തൻ അപ്ഡേറ്റ് പങ്കിട്ടിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസർ സാമൂഹ്യമാധ്യമങ്ങളിൽ കൊടുംകാറ്റുപോലെ ആയിരുന്നു. ഖുറേഷി എബ്രഹാം എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്നത് കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് പുത്തൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് എമ്പുരാൻ ടീം. എമ്പുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ അപ്ഡേറ്റ് റിലീസ് ചെയ്യുന്നു എന്നതാണ് വിവരം. 36 കഥാപാത്രങ്ങളെ പതിനെട്ട് ദിവസം കൊണ്ട് പ്രേക്ഷകർക്ക് പരിചയപ്പെടുത്തും. ഈ കഥാപാത്രങ്ങൾ ചെയ്ത താരങ്ങളുടെ എക്സ്പീരിയൻസും അപ്ഡേറ്റിൽ ഉണ്ടാകും. നാളെ മുതൽ രാവിലെ 10നും വൈകിട്ട് 6 മണിക്കും ആകും അപ്ഡേറ്റ് റിലീസ് ചെയ്യുക. എമ്പുരാന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെ ആഘോഷിക്കുന്ന ആരാധകരും ഇതും ഒരേപോലെ ആഘോഷിക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

Related Articles
Next Story