ജീവിതപങ്കാളി ബാല്യകാല സുഹൃത്ത് വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കു വച്ച് 'പണിയിലെ' നായിക

ജോജു ജോർജിന്റെ 'പണി' സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടി അഭിനയ വിവാഹിതയാകുന്നു. സമൂഹ മാധ്യമങ്ങളിലൂടെ നടി തന്നെയാണ് തന്റെ വിവാഹനിശ്ചയം കഴിഞ്ഞ വാർത്ത പങ്കുവച്ചത്. താരത്തിന്റെ ബാല്യ കാല സുഹൃത്താണ് വരൻ. ഇരുവരും തമ്മിലുള്ള കഴിഞ്ഞ പതിനഞ്ച് വർഷം നീണ്ട സൗഹൃദവും പ്രണയവുമാണ് ഇപ്പോള്‍ വിവാഹത്തിലെത്തി നിൽക്കുന്നത്. ...

അഭിനയ ഈ അടുത്ത് ഒരഭിമുഖത്തിൽ തന്റെ പ്രണയത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചും വെളിപ്പെടുത്തിയിരുന്നു. ‘‘ഞാൻ റിലേഷൻഷിപ്പിലാണ്. എനിക്ക് ബോയ്ഫ്രണ്ടുണ്ട്. ബാല്യകാല സുഹൃത്തുക്കളാണ് ഞങ്ങൾ. പതിനഞ്ച് വർഷമായി തുടരുന്ന പ്രണയ ബന്ധമാണ്. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. എനിക്കെന്തും സംസാരിക്കാം. ഒരു ജഡ്ജ്മെന്റും ഇല്ലാതെ എന്നെ കേൾക്കും. സംസാരിച്ചാണ് ഞങ്ങൾ പ്രണയത്തിലായത് ’’. ...

നടി തന്റെ പ്രണയം തുറന്ന് പറഞ്ഞ് ഒരു മാസത്തിനകം തന്നെ വിവാഹ നിശ്ചയ വാർത്തയും

എത്തുകയാണ്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ താരം പങ്കു വച്ചിട്ടുണ്ട്. "മണികൾ മുഴങ്ങട്ടെ അനുഗ്രഹങ്ങൾ വർഷിക്കട്ടെ എന്നേക്കും എന്നേക്കുമായുള്ള യാത്രയുടെ തുടക്കം കുറിക്കുന്നു" എന്നാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം പുറത്തുവിട്ട് അഭിനയ കുറിച്ചത്.

ഇതിനോടകം തന്നെ 58 ഓളം ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന് ജന്മനാതന്നെ കേൾവിശക്തിയും സംസാരശേഷിയും ഇല്ല. എന്നാൽ തന്റെ കഴിവ് തെളിയിക്കുന്നതിൽ ആ പരിമിതികളെ മറികടക്കാനുള്ള ദൃഢനിശ്ചയമാണ് ഇന്ന് അറിയപ്പെടുന്ന കലാകാരി എന്ന നിലയിലേക്ക് താരത്തെ എത്തിച്ചത്. മാത്രമല്ല ഒട്ടനവധി പേർക്ക് പ്രചോദനമാകാനും അഭിനയക്ക് കഴിഞ്ഞു.

കുട്ടിക്കാലം മുതൽ തന്നെ അഭിനയത്തോട് താല്പര്യം ഉണ്ടായിരുന്ന അഭിനയ 'നാടോടി' എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. തന്റെ ശാരീരികമായ പരിമിതികൾ ഒരിക്കലും അഭിനയ ചെയ്യുന്ന കഥാപാത്രങ്ങളിൽ പ്രതിഫലിക്കാറില്ല. ട്രാൻസിലേറ്ററിന്റെയും മറ്റും സഹായത്തോടെ ഡയലോ​ഗുകൾ മനപാഠമാക്കി ടൈമിങിൽ തന്നെ ഡയലോ​ഗ് ഡെലിവറി നടത്താൻ അഭിനയക്ക് സാധിക്കാറുണ്ട്. കഥാപാത്രങ്ങളിൽ നിന്നും ഒരിക്കലും അത്തരം പരിമിതികൾ മനസിലാകില്ല. അഭിനയക്ക് സംസാരിക്കാൻ ആകില്ല എന്നുള്ളത് പലർക്കും അവിശ്വസനീയമാണ്. തമിഴ് നടൻ വിശാലമായി താരം പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും അത് താരം തന്നെ നിഷേധിച്ചിരുന്നു. എന്തായാലുമിപ്പോൾ ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെയുള്ളവർ താരത്തിന് അഭിനന്ദനങ്ങളുമായി എത്തുന്നുണ്ട്.

Related Articles
Next Story