മറ്റു നടന്മാരെ താരതമ്യപ്പെടുത്തുമ്പോൾ ഞാൻ വളരെ പിന്നിലാണ് : ദുൽഖർ സൽമാൻ

കിംഗ് ഓഫ് കൊത്തയാണ് ദുൽഖർ സൽമാൻ അവസാനമായി മലയാളത്തിൽ അഭിനയിച്ച ചിത്രം

ഒരു പാൻ ഇന്ത്യൻ സ്റ്റാർ ആയിരുന്നിട്ടും, മലയാളം അല്ലാത്ത മറ്റു ഭാഷകളിലും തനിക് ആരാധകർ ഉണ്ടായിട്ടും തൻ്റെ സമപ്രായക്കാരിൽ താൻ വളരെ പിന്നിലാണെന്ന് ദുൽഖർ സൽമാൻ . ദുൽഖറിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ലക്കി ഭാസ്‌കറിൻ്റെ പ്രമോഷൻ വേളയിലാണ് നടൻ ഈ കാര്യം പറഞ്ഞത്. കഴിഞ്ഞ രണ്ട് വർഷമായി തൻ്റെ കരിയറിലെ താരതമ്യേന മന്ദഗതിയിലാണ്. കൂടുതൽ പ്രോജക്ടുകൾ ഏറ്റെടുക്കാൻ കഴിയാത്തതിൽ നിരാശ നിരാശയുണ്ട് . ഒന്നിലധികം സിനിമാ പ്രോജെക്റ്റുകളിൽ പ്രത്യേകിച്ച് മലയാളം സിനിമാ ഇൻഡസ്ട്രയിൽനിന്നും പിന്നോട്ട് പോയെന്ന് ദുൽഖർ പറയുന്നു .

13 വർഷത്തെ എൻ്റെ കരിയറിൽ 45 ഓളം സിനിമകൾ ചെയ്തിട്ടുണ്ട്, എന്നാൽ മറ്റു നടന്മാരെ താരതമ്യപ്പെടുത്തുമ്പോൾ ഞാൻ വളരെ പിന്നിലാണ് ദുൽഖർ പങ്കുവെച്ചു. തൻ്റെ പിതാവ്, മമ്മൂട്ടി 400-ലധികം സിനിമകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും എന്നത്തേയും പോലെ ആവേശത്തിൽ ഇന്നും തുടരുന്നു. "വീട്ടിലായിരിക്കുമ്പോഴും അച്ഛൻ എപ്പോഴും തൻ്റെ കഥാപാത്രങ്ങളെയും സിനിമകളെയും കുറിച്ചാണ് ചിന്തിക്കുന്നത്. ഒരു ദിവസം പെട്ടെന്ന് എണീറ്റു , "എനിക്ക് കിട്ടി " എന്ന് പറഞ്ഞു. എന്താണെന്ന് ഞാൻ ചോദിച്ചു, 'എൻ്റെ പുതിയ കഥാപാത്രം ' . ഏതാനും ആഴ്‌ചകൾക്കുള്ളിൽ താൻ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന സിനിമയെക്കുറിച്ചാണ് അച്ഛൻ സംസാരിക്കുന്നത്,” ദുൽഖർ കൂട്ടിച്ചേർത്തു.

വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഒരു വരാനിരിക്കുന്ന തെലുങ്ക് ത്രില്ലർ ചിത്രമാണ് ലക്കി ഭാസ്കർ . സിത്താര എൻ്റർടൈൻമെൻ്റ്‌സ്, ഫോർച്യൂൺ ഫോർ സിനിമ, ശ്രീകര സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ എസ് നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ചിത്രത്തിൽ മീനാക്ഷി ചൗധരി, ആയിഷ ഖാൻ, ഹൈപ്പർ ആദി, പി. സായ് കുമാർ എന്നിവരും അഭിനയിക്കുന്നു. 80-കളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൻ്റെ സംഗീതം ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റിംഗ് നവീൻ നൂലി. എന്നിവരാണ്. ലക്കി ഭാസ്കർ 2024 സെപ്റ്റംബർ 27-ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ പിന്നീട് 2024 ഒക്ടോബർ 31-ന് ദീപാവലിയോടനുബന്ധിച്ച് ലോകമെമ്പാടും റിലീസ് ചെയ്യാനാണ് ഇപ്പോൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

കിംഗ് ഓഫ് കൊത്തയാണ് ദുൽഖർ സൽമാൻ അവസാനമായി മലയാളത്തിൽ അഭിനയിച്ച ചിത്രം. ചിത്രം ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയെങ്കിലും കടുത്ത വിമർശനങ്ങലാണ് നേരിട്ടത്. എന്നാൽ പാൻ ഇന്ത്യൻ സ്റ്റാർ ആയ ദുൽഖറിന്റെ മറ്റൊരു മലയാള സിനിമയ്ക്കും തിരിച്ചുവരവിനുമായി ആരധകർ കാത്തിരിക്കുകയാണ്. RDX സംവിധായകൻ നഹാസ് ഹിദായത്തിന്റെ ചിത്രമാണ് മലയാളത്തിലേക്ക് ദുൽഖറിന്റെ റീ എൻട്രി പ്രേതീക്ഷിക്കുന്ന ചിത്രം.

Related Articles
Next Story