സൈബർ ആക്രമണത്തിനെതിരെ ഡിജിപി ക്ക് പരാതി

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ എമ്പുരാനിലെ രാഷ്ട്രീയ വിവാദങ്ങളെ ചൊല്ലി അണിയറ പ്രവർത്തകർക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ ഡിജിപിക്ക് പരാതി. മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് സൈബർ ആക്രമണം നടക്കുന്നത്. ഇതിനെതിരെ സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടൻ ആണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ഉടൻ കുറ്റക്കാർക്കെതിരെ നടപടിയെടുക്കും എന്നാണ് ഡിജിപി വ്യക്തമാക്കിയത്.


ചിത്രത്തിലെ ആർഎസ്എസ് പരാമർശത്തെ ചൊല്ലി കടുത്ത ആക്രമണമാണ് എമ്പുരാനും അതിന്റെ അണിയറ പ്രവർത്തകർക്കും എതിരെ നടക്കുന്നത്. വിവാദങ്ങളെ ചൊല്ലി ചിത്രത്തിലെ ചില സീനുകൾ മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ചിത്രത്തിലെ ചില സീനുകൾ ഒഴിവാക്കിയതിനു ശേഷമുള്ള പുതിയ പതിപ്പ് വ്യാഴാഴ്ചയോടെ തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ആദ്യ 30 മിനിറ്റ് കാണിക്കുന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ, വില്ലന്റെ പേര് എന്നിവയാണ് പുതിയ വിധേയമായിരിക്കുന്നത്. കേന്ദ്രസർക്കാരിനെതിരായവരെ ദേശീയ ഏജൻസികളുടെ അന്വേഷണത്തിന് വിധേയമാക്കുന്ന രംഗങ്ങളിലും മാറ്റം വന്നേക്കാം. ചുരുക്കത്തിൽ ബിജെപി യെ വിമർശിക്കുന്ന എല്ലാ രംഗങ്ങളും സെൻസറിങ്ങിന് വിധേയമാകും എന്ന് ഉറപ്പിക്കാം.

അതേസമയം ചിത്രത്തിലെ സീനുകൾ മാറ്റാൻ തീരുമാനിച്ചിട്ടും വിവാദം ഒഴിയുന്നില്ല. സിനിമക്കെതിരായ വിമർശനം തുടരുകയാണ് സംഘപരിവാർ അനുകൂലികൾ. സിനിമക്ക് പരസ്യ പിന്തുണയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ.

Related Articles
Next Story