"ഛപ്രിമാരുടെ ഉത്സവം" എന്ന വിവാദ പരാമർശം ; ഫറാ ഖാനെതിരെ കേസെടുത്ത് പോലീസ്

ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫറും സിനിമാ സംവിധായികയുമായ ഫറാ ഖാൻ നിയമകുരുക്കിൽ. ഹോളി ആഘോഷത്തിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ആണ് ഫറ ഖാനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. . സെലിബ്രിറ്റി മാസ്റ്റർ ഷെഫ് എന്ന പരിപാടിക്കിടെയാണ് ഹിന്ദു ആഘോഷമായ ഹോളിയെക്കുറിച്ച് ഫറ ഖാൻ വിവാദ പരാമർശം നടത്തിയത്. ഫറ ഖാൻ ഹോളിയെ "ഛപ്രിമാരുടെ ഉത്സവം" എന്ന് വിശേഷിപ്പിച്ചുവെന്നാണ് ആരോപണം.മർശനത്തിനും മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഫാറയ്‌ക്കെതിരെ ഹിന്ദുസ്ഥാനി ഭാവു എന്നറിയപ്പെടുന്ന വികാഷ് ഫദക്കാണ് പരാതി നൽകിയത്.തൻ്റെ അഭിഭാഷകൻ അലി കാഷിഫ് ഖാൻ ദേശ്മുഖ് മുഖേനയാണ് പരാതി നൽകിയത്.ഫെബ്രുവരി 20ന് ഖാർ പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്.
ഒരു ഉത്സവത്തെ വിശേഷിപ്പിക്കാൻ 'ഛപ്രിസ്' എന്ന പദം ഉപയോഗിക്കുന്നത് വളരെ അനുചിതവും സാമുദായിക സംഘർഷത്തിന് കാരണമാകുമെന്നും ഹിന്ദുസ്ഥാനി ഭാവുവിന്‍റെ അഭിഭാഷകൻ ദേശ്മുഖ് കൂട്ടിച്ചേർത്തു. ഷോയിൽ നടത്തിയ അഭിപ്രായപ്രകടനത്തിന് ഫറാ ഖാനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നിരവധി വകുപ്പുകൾ പ്രകാരം അവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 196, 299, 302, 353 വകുപ്പുകൾ പ്രകാരമാണ് ഫറാ ഖാനെതിരെ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്.
നിലവിൽ സെലിബ്രിറ്റി മാസ്റ്റർഷെഫിന്‍റെ വിധികർത്താവായ ഫറാ ഖാൻ ഹോളി ഉത്സവത്തെക്കുറിച്ച് നടത്തിയ ഒരു അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രശ്നമായിരിക്കുകയാണ്. "എല്ലാ ചപ്രിക്കാരുടെയും പ്രിയപ്പെട്ട ഉത്സവമാണ് ഹോളി" എന്നാണ് ഫറ പറഞ്ഞത്. "ഛപ്രി" എന്ന പദം ഒരു ജാതീയമായ അധിക്ഷേപമായാണ് ഉത്തരേന്ത്യയില്‍ കണക്കാക്കപ്പെടുന്നത്. ഇതേച്ചൊല്ലി ഖാൻ സോഷ്യൽ മീഡിയയിൽ വൻ ട്രോളുകളാണ് ഫറ ഏറ്റുവാങ്ങുന്നത്. ഇത് വിവാദത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്.