ക്രിപ്‌റ്റോകറൻസി തട്ടിപ്പ് കേസ് : തമന്നയെയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യും

ക്രിപ്‌റ്റോകറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രശസ്ത തെന്നിന്ധ്യൻ നടിമാരായ തമന്നയെയും കാജൽ അഗർവാളിനെയും വിളിപ്പിച്ചു പുതുച്ചേരി പോലീസ്.
ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിച്ചാൽ ഉയർന്ന ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി പുതുച്ചേരി സ്വദേശികളായ 10 പേരിൽ നിന്ന് 3 കോടി 60 ലക്ഷം രൂപ തട്ടിയെടുകുക്കയായിരുന്നു. ഇതു സംബന്ധിച്ച് മുൻ സർക്കാർ ജീവനക്കാരൻ ലാസ്പേട്ട സ്വദേശി അശോകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
ഇതിൽ കോയമ്പത്തൂർ ആസ്ഥാനമായുള്ള ക്രിപ്‌റ്റോ കറൻസി കമ്പനി തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. ഈ കമ്പനിയുടെ പരിപാടികളിൽ തമന്ന, കാജൽ അഗർവാൾ തുടങ്ങിയ മുൻനിര സിനിമാ നടിമാർ അതിൽ പങ്കെടുത്ത് പരസ്യം നൽകിയതായും തെളിഞ്ഞിട്ടുണ്ട്. ഷോയിൽ പങ്കെടുക്കാൻ തമന്നയ്ക്ക് 25 ലക്ഷം രൂപയും കാജൽ അഗർവാളിന് 18 ലക്ഷം രൂപയും അയച്ചതായി കണ്ടെത്തി. 2022ൽ വലിയ ആഘോഷമായി സംഘടിപ്പിച്ച കമ്പനി ഉദ്ഘാടനത്തിൽ തമന്ന ആയിരുന്നു മുഖ്യാതിഥി. പിന്നാലെ മഹാബലിപുരത്തെ ആഡംബര ഹോട്ടലിൽ നടത്തിയ പ്രചാരണ പരിപാടികളിൽ കാജൽ പങ്കെടുത്തു. പ്രതിഫലം വാങ്ങി പരിപാടികളിൽ പങ്കെടുത്തതിന് അപ്പുറം, കമ്പനിയിൽ ഇവർക്ക് പങ്കാളിത്തം ഉണ്ടായിരുന്നോ എന്നതിൽ പരിശോധനകൾ നടക്കുമെന്ന് പൊലീസ് അറിയിച്ചു.തട്ടിപ്പിന്റെ മുഖ്യ സൂത്രധാരകർ ആയ നിതീഷ് ജെയിൻ , അരവിന്ദ് കുമാർ എന്നിവർ നേരത്തെ അറസ്റ്റിൽ ആയിരുന്നു