വിവാഹനിശ്ചയത്തിന് പിന്നാലെ ശോഭിതയ്ക്ക് നേരേ സൈബര്‍ ആക്രമണം

cyber bulliying against sobitha

തെലുങ്കു നടന്‍ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതിനു പിന്നാലെ രൂക്ഷ സൈബർ അക്രമണത്തിനിരയായി താരങ്ങൾ . ഹൈദരാബാദിലെ നടന്റെ വസതിയില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന അക്കിനേനിയാണ് വിവാഹനിശ്ചയം അറിയിച്ചത്.

നാഗചൈതന്യയുടെ രണ്ടാം വിവാഹമാണിത്. നടി സാമന്ത റൂത്ത് പ്രഭുവുമായുള്ള ദീര്‍ഘനാളത്തെ പ്രണയം 2017-ല്‍ വിവാഹത്തിലെത്തി. നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ തങ്ങള്‍ വേര്‍പിരിഞ്ഞതായി ഇരുവരും പ്രഖ്യാപിച്ചു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്.

നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്ത് വന്നതിന് തൊട്ടുപിന്നാലെ ഒട്ടേറെയാളുകള്‍ ശോഭിതയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മോശം കമന്റുകള്‍ ഇടുകയാണ്. നാഗചൈതന്യയുടെ കുടുംബം ശോഭിത തകര്‍ത്തു, ഇനി മുന്നോട്ട് സന്തോഷത്തോടെ ജീവിക്കില്ല എന്നിങ്ങനെ ശാപവാക്കുകള്‍ നിറഞ്ഞ കമന്റുകള്‍ ഒട്ടേറെയുണ്ട്.

കുറച്ചു നാളുകൾക്കു മുമ്പ് ആഫ്രിക്കയില്‍ അവധി ആഘോഷിക്കുന്ന ചിത്രം ശോഭിത പങ്കുവച്ചിരുന്നു. ജംഗിള്‍ സഫാരിയുടെ ചിത്രമായിരുന്നു അത്. തൊട്ടുപിന്നാലെ നാഗചൈതന്യയും സമാനമായ ചിത്രം പങ്കുവച്ചതോടെ ആരാധകര്‍ ആവേശത്തിലായി. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ രാവിലെ 9: 42-നായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. സിനിമാ ഷൂട്ടിങുമായി ബന്ധപ്പെട്ട തിരക്കിലാണ് ഇപ്പോള്‍ ഇരുവരും. ഈ വര്‍ഷം അവസാനം വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരങ്ങള്‍ ജീവിതത്തില്‍ ഒന്നിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍.

Related Articles
Next Story