ദാവൂദ് ഇബ്രാഹിം, സുകുമാര കുറുപ്പ്, ധ്രുവ നക്ഷത്രം; ഡിറ്റക്റ്റീവ് ഡൊമിനിക്കിന്റെ വിവരങ്ങളും പുറത്തായി

ചിത്രത്തിലെ ആദ്യ ഗാനം 'ഈ രാത്രി' ഇന്നലെ പുറത്തുവന്നിരുന്നു. ഗാനരംഗത്തിൽ മമ്മൂട്ടി ഗോകുൽ സുരേഷിനൊപ്പം ചുവടു വയ്ക്കുന്നുണ്ട്

ഒടുവിൽ ഡിറ്റക്റ്റീവ് ഡൊമിനിക്കിന്റെ ഡയറിലെ പ്രധാനപ്പെട്ട ഒരാളിന്റെ വിവരങ്ങളും പുറത്തായിരിക്കുകയാണ്.ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന സി ഐ ഡൊമിനിക്കിന്റെ കയറക്ടർ പോസ്റ്റർ ആണ് ഇപ്പോൾ പുറത്ത് എത്തിയിരിക്കുന്നത്. വളരെ രസകരമായി ആണ് കയറക്ടർ പോസ്റ്റർ എത്തിയത്. മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പം കലൂരിന്റെ ആൻസർ ടു ഷെർലോക് ഹോംസ്, സ്മാർട്ട്, ഇന്റലിജന്റ്, സ്മാർട്ട് വർക്കർ എന്നിങ്ങനെയുള്ള രസകരമായ കുറിപ്പുകൾ പോസ്റ്ററിൽ കാണാം. ഒപ്പം ന്യൂ ഇയറിൽ സോൾവ് ചെയ്യാനായുള്ള ഡൊമിനിക്കിന്റെ മൂന്ന് കാര്യങ്ങളും ചിരിയുണർത്തുന്നുണ്ട്. ദാവൂദ് ഇബ്രാഹിം, സുകുമാര കുറുപ്പ് എന്നിവരെ പിടിക്കുന്നതിനോടൊപ്പം സോൾവ് ചെയ്യണ്ട കേസുകളുടെ ലിസ്റ്റിൽ ധ്രുവ നക്ഷത്രം കാണണം എന്നുള്ളതും ഡൊമിനിക്കിന്റെ ലിസ്റ്റിൽ ഉൾപ്പെടുന്നവയാണ്. ഗൗതം മേനോന്റെ തന്നെ ചിത്രമായ ധ്രുവ നക്ഷത്രം വർഷങ്ങളായി റിലീസിനെത്താതെ മുടങ്ങികിടക്കുകയാണ്. ഇതിനിടെയാണ് ഡൊമിനിക് പോസ്റ്ററിലൂടെ അണിയറപ്രവർത്തകർ ചിത്രത്തിനെ ട്രോളിയത്.


ചിത്രത്തിലെ ആദ്യ ഗാനം ഇന്നലെ പുറത്തുവന്നിരുന്നു. 'ഈ രാത്രി' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് തിരുമാലിയും വിനായക് ശശികുമാറും ചേര്‍ന്നാണ്.തമിഴ് സിനിമ സംഗീത സംവിധായകനായ ദര്‍ബുക ശിവയാണ് ചിത്രത്തിന്റെ സംഗീതം നൽകിയിരിക്കുന്നത്. വിജയ് യേശുദാസ്, തിരുമാലി, സത്യപ്രകാശ്, പവിത്ര ചാരി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തിൽ മമ്മൂട്ടി ഗോകുൽ സുരേഷിനൊപ്പം ചുവടു വയ്ക്കുന്നുണ്ട്. മികച്ച അഭിപ്രായമാണ് ഗാനത്തിന് ലഭിക്കുന്നത്. '' നമ്മുടെ മമ്മൂക്കയെ കൊണ്ട് കിടിലൻ സ്റ്റെപ്പിൽ ചാർമിങ് ആയി ഡാൻസ് ചെയ്യിപ്പിക്കാൻ ഒടുവിൽ തമിഴിൽ നിന്നും ഒരു സംവിധയാകൻ എത്തി'' എന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമെന്റുകൾ.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളേയും പരിചയപ്പെടുത്തുന്ന പോസ്റ്ററുകൾ വളരെ കൗതുകരമായ രീതിയിൽ ആയിരുന്നു ആദ്യം മുതലെ എത്തിയത്. ഡൊമിനിക്കിന്റെ ഡയറിക്കുറിപ്പുകൾ എന്ന തലക്കെട്ടോടെ, സി ഐ ഡൊമിനിക്കിന്റെ ഡിറ്റക്റ്റീവ് ഡയറിയിലെ വിവരങ്ങളുടെ ഫോര്മാറ്റിലാണ്‌ കാരക്ടർ പോസ്റ്ററുകൾ പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. ഡയറിയിലെ വിവരങ്ങൾ 'വായിച്ചോ, പക്ഷെ പുറത്ത് പറയരുത്' എന്ന രസകരമായ കുറിപ്പോടെയാണ് പങ്കു വെച്ചിരിക്കുന്നത്. ക്യാരക്ടർ പോസ്റ്ററിൽ ആദ്യാവസാനം ഏറെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ട്രെയ്ലറും ടീസറും ഒകെ നൽകുന്നത്. മമ്മൂട്ടി- ഗോകുൽ സുരേഷ് ടീം വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

Related Articles
Next Story