നടൻ സൽമാൻഖാനെതിരെയുള്ള വധഭീഷണി : 24 കാരനായ ഗാനരചയിതാവ് അറസ്റ്റിൽ

താൻ എഴുതിയ ഗാനങ്ങൾ ജനപ്രിയമാക്കാൻ ഭീഷണികൾ അയച്ചുവെന്നും ഇയാൾ സമ്മതിച്ചു.

ബോളിവുഡ് താരം സൽമാൻ ഖാന് നിരന്തരമായി വധഭീഷണികൾ അടുത്തിടെയായി ഉണ്ടാകുന്നുണ്ട്.ചിലത് വ്യാജമാണ്, മറ്റുള്ളവ ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്നുള്ളവയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഇത്തരമൊരു ഭീഷണിയിൽ 5 കോടി രൂപ നടൻ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഗുണ്ടാ തലവൻ ബിഷ്ണോയുടെ സംഘത്തിൽ നിന്ന് എന്ന വ്യാജേനെ നടൻ സൽമാഖാനെതിരെ വന്ന വധഭീഷണിയിൽ എപ്പോൾ ഗാന രചയിതാവിനെ മുംബൈ പോലീസ് അറസ്റ് ചെയ്തിരിക്കുകയാണ്..

കർണാടകയിലെ റായ്ച്ചൂരിൽ നിന്ന് ഗാനരചയിതാവായ സൊഹൈൽ പാഷയെ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് . താൻ എഴുതിയ ഗാനങ്ങൾ ജനപ്രിയമാക്കാൻ ഭീഷണികൾ അയച്ചുവെന്നും ഇയാൾ സമ്മതിച്ചു.

നവംബർ 7നാണ് മുംബൈ ട്രാഫിക് പോലീസിന് ഒരു ഭീഷണി സന്ദേശം വാട്സപ്പ് ഹെൽപ്‌ലൈനിൽ ലഭിക്കുന്നത്. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമാണെന്ന് പറഞ്ഞയാൾ സൽമാൻ ഖാന്റെ പക്കൽ നിന്നും 5കോടി രൂപനൽകിയില്ലെങ്കിൽ നടനെയും വരാനിരിക്കുന്ന ചിത്രത്തിന്റെ ഗാന രചയിതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ ഇതിൽ അന്വേഷണം നടത്തിയ പോലീസ് വിളിച്ചത് സൊഹൈൽ പാഷ ആണെന്ന് അന്വേഷണത്തിലൂടെ കണ്ടുപിടിക്കുകയും തുടർന്ന് ഇയാളെ അറെസ്റ് ചെയ്യുകയുമായിരുന്നു. വരാനിരിക്കുന്ന സൽമാൻ ഖാൻ ചിത്രമായ മേം സിക്കന്ദർ ഹും എന്ന ചിത്രത്തിന്റെ ഗാനരചയിതാവാണ് ഇയാൾ.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ തുടരുകയാണ്. ഭീഷണിയെ തുടർന്ന് നടന് നാല് തലത്തിലുള്ള സുരക്ഷാ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സൽമാൻ ലേഖന താമസിക്കുന്ന ഹോട്ടലിലും ചിത്രീകരണ സ്ഥലത്തും കർശനമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ സുരക്ഷയ്ക്കായി 50 മുതൽ 70 വരെ അംഗങ്ങളുള്ള സുരക്ഷാ സംഘവും പ്രവർത്തിക്കുന്നുണ്ട്.

തമിഴ് സംവിധായകൻ എആർ മുരുകദോസ് സംവിധാനം ചെയ്യുന്നു മേം സിക്കന്ദർ ഹം നിർമ്മിക്കുന്നത് സൽമാന്റെ സുഹൃത്ത് കൂടിയായ സാജിദ് നദിയാദ്‌വാലയാണ്. രശ്മിക മന്ദാന, സത്യരാജ്, പ്രതീക് ബബ്ബർ, ശർമൻ ജോഷി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രം 2025 ഈദ് റിലീസായി എത്തും

Related Articles
Next Story