മകളുടെ പേരും ചിത്രവും പുറത്തുവിട്ട് ദീപികയും രൺവീറും

നിരന്തരം വിമർശനങ്ങൾ നേരിടുന്ന നടിയാണ് ദീപിക. അത്തരത്തിൽ ദീപിക ഗർഭിണി ആയത് മുതൽ വ്യാജ ഗർഭം എന്ന കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. താരം സറോഗസിയിലൂടെയാണ് അമ്മയാകാൻ പോകുന്നതെന്നും ബേബി ബംപ് എന്ന പേരിൽ തലയിണ വച്ചാണ് വരുന്നതെന്നുമുള്ള വിമർശനങ്ങളും എത്തിയിരുന്നു. എന്നാൽ വിമർശകരുടെ വായടപ്പിച്ചുകൊണ്ടായിരുന്നു രൺവീർ സിംഗും ദീപിക പദുകോൺ ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചത്.

ദീപാവലി ദിനത്തിൽ വെള്ളിയാഴ്ച ബോളിവു‍ഡിലെ താരദമ്പതികൾ മകളുടെ ആദ്യ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. ഒപ്പം കുട്ടിയുടെ പേരും വെളിപ്പെടുത്തി. “ദുവ പദുക്കോൺ സിംഗ്” എന്നാണ് കുട്ടിയുടെ പേര് എന്നാണ് രൺവീറും ദീപികയും സംയുക്ത പോസ്റ്റിൽ അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ ചുവന്ന വസ്ത്രത്തിൽ ദുവയുടെ ചെറിയ പാദങ്ങളും കാണാം.

ഇതേ പോസ്റ്റിൽ മകളുടെ പേരിൻറെ അർത്ഥം ദീപികയും രൺവീറും വിശദീകരിക്കുകയും, പേരിട്ടതിന് പിന്നിലെ കാരണവും പോസ്റ്റിലുണ്ട്. ദുവ: എന്നത് പ്രാർത്ഥന എന്നാണ് അർത്ഥം. പേരിടാൻ കാരണം അവൾ ഞങ്ങളുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരമാണ് എന്നതിനാലാണ് എന്നാണ് ദമ്പതികൾ പറയുന്നത്.

Related Articles
Next Story