ദീപിക പദുകോണിനും രൺവീർ സിങ്ങിനും പെൺകുഞ്ഞ് പിറന്നു

ബോളിവുഡിലെ സെലിബ്രിറ്റി ദമ്പതികളായ ദീപിക പദുകോണിനും രൺവീർ സിങ്ങിനും പെൺകുഞ്ഞ് ജനിച്ചു. കഴിഞ്ഞ ദിവസം മുംബൈയിലെ ആശുപത്രിയിൽ ഇരുവരും എത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. സൗത്ത് മുംബൈയിലെ ആശുപത്രിയിൽ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു രൺവീറും ദീപികയും. ഒരു ദിവസത്തിന് ശേഷമാണ് സന്തോഷകരമായ വാർത്ത വരുന്നത്.

ഫെബ്രുവരിയിൽ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ദീപിക താൻ ഗർഭിണിയാണെന്ന് അറിയിച്ചത്. ജാംനഗറിൽ അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾക്ക് പോകുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്.

നിരന്തരം വിമർശനങ്ങൾ നേരിടുന്ന നടിയാണ് ദീപിക. അത്തരത്തിൽ ദീപിക ഗർഭിണി ആയത് മുതൽ വ്യാജ ഗർഭം എന്ന കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. താരം സറോഗസിയിലൂടെയാണ് അമ്മയാകാൻ പോകുന്നതെന്നും ബേബി ബംപ് എന്ന പേരിൽ തലയിണ വച്ചാണ് വരുന്നതെന്നുമുള്ള വിമർശനങ്ങളും എത്തിയിരുന്നു..

2013-ൽ പുറത്തിറങ്ങിയ സഞ്ജയ് ലീല ബൻസാലിയുടെ ഗോലിയോൻ കി രാസ്ലീല രാം-ലീലയുടെ ചിത്രീകരണത്തിനിടെയാണ് ദീപികയും രൺവീറും പരസ്പരം ഡേറ്റിംഗ് ആരംഭിച്ചത്. 2018 നവംബർ 14ന് ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ചായിരുന്നു ദീപികയുടെയും രൺവീർറിന്റെയും വിവാഹം.

ആറ് വർഷത്തോളം ഇരുവരും ഡേറ്റിംഗിലായിരുന്നു. ഫൈൻഡിംഗ് ഫാനി, പദ്മാവത്, ബാജിറാവു മസ്താനി തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിങ്കം എഗെയ്ൻ എന്ന ചിത്രമാണ് ഇരുവരുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Related Articles
Next Story