"ലഹരിക്കേസിൽ കുടുക്കിയത് മനഃപൂർവ്വം": മാധ്യമങ്ങളോട് പ്രതികരിച്ച് പിതാവ് സി പി ചാക്കോ

കേരളത്തിൽ റജിസ്‌റ്റർ ചെയ്‌ത ആദ്യ കൊക്കെയ്ൻ കേസിൽ പ്രതിചേർക്കപ്പെട്ട ഷൈൻ ടോം ചാക്കോയെ വെറുതേവിട്ടുകൊണ്ട് കഴിഞ്ഞ ദിവസമാണ് എറണാകുളം അഡിഷണൽ സെഷൻസ് കോടതി ഉത്തരവിട്ടത്. ഷൈൻ ലഹരിക്കേസിൽ നിന്നും കുറ്റവിമുക്ത്തനായ സന്തോഷത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഷൈനിന്റെ പിതാവായ സി പി ചാക്കോ. ചെയ്യാത്ത തെറ്റിനാണ് പത്തുവർഷം ഷൈൻ ടോം ചാക്കോ പഴികേട്ടതെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. പത്ത് വർഷമായി തങ്ങളും മകനും പത്മവ്യൂഹത്തിൽ പെട്ടു കിടക്കുകയായിരുന്നുവെന്നും പിതാവ് സി.പി ചാക്കോ പറയുന്നു.

ലഹരിക്കേസിൽപെട്ടതിനെ പേരിൽ ആരും മാറ്റി നിർത്തുകയോ ഒഴിവാക്കുകയോ ചെയ്തിട്ടില്ലായെന്നും ഈ പത്തുവർഷവും സിനിമയിൽ നല്ല തിരക്കുണ്ടായിരുന്ന നടനാണ് ഷൈൻ എന്നും പറഞ്ഞ പിതാവ്, ഷൈൻ തെറ്റ് ചെയ്യാത്തതുകൊണ്ടാണ് എല്ലാവരും തങ്ങളോടൊപ്പം നിന്നതെന്ന് പറഞ്ഞു. അഭിനയിക്കാൻ സമയമില്ലാത്തതിന്റെ കുഴപ്പമേ തന്റെ മകന് ഉണ്ടായിരുന്നുള്ളുവെന്നും ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇപ്പോൾ കേസിൽ നിന്നും കുട്ടാ വിമുക്ത്തനായെന്നും അദ്ദേഹം പറയുന്നു.

2018 ഒക്ടോബറിലാണ് ഷൈൻ ഉൾപ്പെട്ട കൊക്കെയ്‌ൻ കേസിന്റെ വിചാരണ ആരംഭിച്ചത്. കേസിൽ ആകെ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്തിൽ ഏഴാം പ്രതി ഒഴികെ മറ്റെല്ലാവരെയും എറണാകുളം അഡിഷണൽ സെഷൻസ് കോടതി വെറുതെ വിടുകയായിരുന്നു. പ്രതികൾക്കു വേണ്ടി അഡ്വ രാമൻ പിള്ളയാണ് ഹാജരായത്.

ലഹരിക്കേസിൽ ഷൈൻ ടോമിനെ മനഃപൂർവം കുടുക്കിയതാണെന്നും ഷൈൻ ലഹരികേസിൽ കുടുങ്ങിയതിനു ശേഷം മലയാള സിനിമയിൽ താരങ്ങളെ സംശയത്തിന്റെ നിഴലിൽ കാണാൻ തുടങ്ങിയെന്നും അദ്ദേഹം പറയുന്നു.

Related Articles
Next Story