'ഇങ്ങനൊയൊരു പിറന്നാൾ സമ്മാനം കിട്ടാനില്ല', നന്ദി പറഞ്ഞ് നടൻ ധനുഷ്
dhanush birthday post
തെന്നിന്ത്യൻ നടൻ ധനുഷിന്റെ ജന്മദിനത്തിനോടനുബന്ധിച്ച് ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ച് താരം. ധനുഷ് നായകനായി വേഷമിട്ട് വന്ന ചിത്രമാണ് രായൻ. ജന്മദിനത്തില്‍ രായന്റെ വിജയത്തില്‍ നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ധനുഷ്. ഇതുപോലെ ഒരു സമ്മാനം പിറന്നാളിന് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ധനുഷ് എഴുതി.
തമിഴകത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും ചിത്രം മികച്ച പ്രതികരണം നേടുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അടുത്ത കാലത്ത് തമിഴില്‍ നിന്നുള്ള സിനിമകള്‍ പ്രതീക്ഷിച്ചത്ര വിജയം നേടാനാകാത്ത സാഹചര്യത്തിൽ കളക്ഷനില്‍ രായൻ മുന്നേറുമെന്നാണ് സൂചന. ധനുഷിന്റ അടുത്ത 100 കോടി ചിത്രമായിരിക്കും രായൻ എന്ന പ്രതീക്ഷകളും ശരിയായേക്കും. ഒടുവില്‍ ധനുഷിന്റേതായി വാത്തിയാണ് 100 കോടി ക്ലബിലെത്തിയിരുന്നത് എന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.
ധനുഷ് രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഒരു കുക്കായിട്ടാണ് രായൻ സിനിമയില്‍ ധനുഷെത്തിയിരിക്കുന്നത്. ഛായാഗ്രാഹണം ഓം പ്രകാശാണ് നിര്‍വഹിച്ചിരിക്കുന്നത്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്.