നിയമ കുരുക്കിൽ ധനുഷ് - നാഗാർജുന ചിത്രം കുബേര ;ചിത്രം എത്താൻ വൈകുമോ ?

നാഗാർജുന അക്കിനേനി, ധനുഷ്, രശ്മിക മന്ദാന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന കുബേര എന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. കഴിഞ്ഞ ദിവസം മഹാ ശിവരാത്രിയോട് അനുബന്ധിച്ച് ചിത്രത്തിന്റെ റിലീസ് തിയതി എത്തിയിരുന്നു. എന്നാൽ എപ്പോൾ ചിത്രത്തിന്റെ പേര് മറ്റൊരു വിവാദത്തിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പേരിൽ ഇപ്പോൾ പെട്ടിരിക്കുകയാണ്. തെലുങ്ക് ചലച്ചിത്ര നിർമ്മാതാവ്, കരിമകൊണ്ട നരേന്ദർ സിനിമയുടെ ടൈറ്റിലിൻ്റെ ഉടമസ്ഥാവകാശം ആവിശ്യപ്പെട്ട് രംഗത്ത് എത്തിയതോടെയാണ് പ്രേശ്നങ്ങൾ വഷളായത്.

കരിമകൊണ്ട നരേന്ദർ 2023 നവംബറിൽ തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിൽ കുബേര എന്ന പേര് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തതായി അവകാശപ്പെടുന്നു.

നരേന്ദർ പറയുന്നതനുസരിച്ച്, ടൈറ്റിലിൻ്റെ അവകാശം നേടിയെടുക്കുക മാത്രമല്ല, സ്വന്തം പ്രൊജക്റ്റിൻ്റെ ജോലിയും ആരംഭിച്ചു, ചിത്രീകരണത്തിൻ്റെ ഏതാനും ഭാഗം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.ശേഖർ കമ്മുല തൻ്റെ സിനിമയുടെ പേര് മാറ്റുകയോ നരേന്ദറിനുണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, തെലുങ്ക് ഫിലിം ചേംബർ ഇടപെട്ട് നീതി ഉറപ്പാക്കണമെന്ന് നരേന്ദർ അഭ്യർത്ഥിച്ചു.

എന്നാൽ, ശേഖർ കമ്മുലയും സംഘവും വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. വിവാദങ്ങൾക്കിടയിലും, കുബേരയുടെ നിർമ്മാണം പൂർത്തിയായിരിക്കുകയാണ്. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ നടക്കുന്നു. നാഗാർജുന, ധനുഷ്, രശ്മിക മന്ദാന എന്നിവർ അഭിനയിക്കുന്ന ചിത്രം, പണത്തിൻ്റെയും അധികാരത്തിൻ്റെയും പ്രമേയങ്ങൾ ആണ് ചർച്ച ചെയ്യുന്നത്.

ഒരു പാൻ-ഇന്ത്യ കാഴ്ചയായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കുബേര തമിഴിലും തെലുങ്കിലും ചിത്രീകരിച്ചു, മലയാളം, കന്നഡ, ഹിന്ദി എന്നിവയിൽ ഒരേസമയം ചിത്രം റിലീസ് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്. പാവപ്പെട്ടവനായി ധനുഷും പണക്കരനായി നാഗാർജുനയും അവതരിപ്പിക്കുന്ന കഥാപാത്രം നേർക്കുകെർ നീക്കുന്ന പോസ്റ്റർ ആണ് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പങ്കുവെച്ചത്. രശ്‌മിക മന്ദനയുടെ കഥാപാത്രം മണ്ണിൽ നിന്നും ഒരു വലിയ സ്യുയിട്ട്കേസ് വലിച്ചെടുക്കുന്ന ക്യാരക്ടർ പോസ്റ്റർ ശ്രെദ്ധ നേടിയിരുന്നു. ധനുഷിന്റെ 51 മത് ചിത്രമായ ക്രൈം ത്രില്ലെർ കുബേരയിൽ ജിം സർബ്,ദലീപ് താഹിൽ എന്നിവരും, പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.

Related Articles
Next Story