ധനുഷിന്റെ Gen Z പ്രണയ ചിത്രം ; ഒപ്പം മലയാളി താരങ്ങളും

2025-ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'നിലാവുക്ക് എൻ മേൽ എന്നാടി കൊബം' (നീക്ക്). ധനുഷിൻ്റെ മൂന്നാമത്തെ സംവിധാന ചിത്രമാണിത് . എപ്പോൾ ചിത്രത്തിന്റെ ട്രയ്ലർ പുറത്തെത്തിയിരിക്കുകയാണ്.Gen Z റൊമാന്റിക് ചിത്രമെന്ന ലേബൽ ആണ് ട്രെയ്ലറിലൂടെ ചിത്രത്തിന് ലഭിക്കുന്നത്.

ഷെഫ് ആകാൻ ആഗ്രഹിക്കുന്ന നായകന്റെ രണ്ടു പ്രണയകഥയാണ് ചിത്രം പറയുന്നത്.

gen z പ്രേക്ഷകർക്ക് വേണ്ടിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ട്രലറിന്റെ തിയേറ്ററുകളിൽ സിനിമ കാണാനും മികച്ച അനുഭവം നൽകി സന്തോഷത്തോടെ പോകാനും ധനുഷ് പ്രേക്ഷകരോട് പറയുന്നുണ്ട്.പവിഷ്, അനിഖ സുരേന്ദ്രൻ, റാബിയ ഖാത്തൂൺ, വെങ്കിടേഷ് മേനോൻ, പ്രിയ പ്രകാശ് വാര്യർ, മാത്യു തോമസ്, രമ്യാ രംഗനാഥൻ എന്നിവരുൾപ്പെടെ പ്രതിഭാധനരായ അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. ലിയോ എന്ന ചിത്രത്തിന് ശേഷം മാത്യു തോമസ് അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് നിലാവുക്ക് എൻ മേല്‍ എന്നടി കോപം.

ധനുഷ് തിരക്കഥയെഴുതി നിർമ്മിച്ച് സംവിധാനം ചെയ്ത ചിത്രമാണ് നീക്ക്. ലിയോൺ ബ്രിട്ടോ ഛായാഗ്രഹണവും പ്രസന്ന ജികെ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്.

ഫെബ്രുവരി 21ന് നിലാവുക്ക് എൻ മേല്‍ എന്നടി കോപം തിയറ്ററുകളിൽ എത്തും. ഫെബ്രുവരി ഏഴിനായിരുന്നു നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. അജിത്ത് ചിത്രം വിടാമുയർച്ചി റിലീസ് ചെയ്യുന്നതിനാൽ ഈ തിയതി അണിയറ പ്രവർത്തകർ മാറ്റുകയായിരുന്നു.

Related Articles
Next Story