ധ്യാനിന്റെ ഉപദേശം കേട്ടാൽ ആരായാലും പിഴച്ചു പോകും: ബേസിൽ ജോസഫ്
നടൻ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ധ്യാനുമായുള്ള ബേസിൽ ജോസഫിന്റെ സംഭാഷണമാണ് ഇപ്പോൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ‘ഗുരുവായൂരമ്പല നടയിൽ’ പ്രദർശനത്തിന് എത്തിയപ്പോൾ ധ്യാൻ വിളിച്ചിരുന്നോ എന്ന ചോദ്യത്തോടാണ് ബേസിൽ പ്രതികരിച്ചത്.
ധ്യാൻ അതിഥിയായെത്തിയ ഒരു ടെലിവിഷൻ പ്രോഗ്രാമിലാണ് നടൻ സംസാരിച്ചത്. ”ധ്യാൻ വിളിച്ചിരുന്നു, എന്നാൽ ഗുരുവായൂരമ്പല നടയിൽ വിജയിച്ചത് താരത്തിന് അത്ര രസിച്ചില്ല” എന്നാണ് ബേസിൽ തമാശയായി പറഞ്ഞത്. ഇതിനെ കുറിച്ച് ധ്യാനിനോട് ചോദിച്ചപ്പോൾ, ബേസിലിനെ വിളിച്ചപ്പോൾ അവൻ അഹങ്കാരത്തോടെ ചിരിക്കുകയായിരുന്നു എന്നാണ് പറഞ്ഞത്.
ധ്യാനിന്റെ ഉപദേശം കേട്ടിട്ടുണ്ടോയെന്ന് ബേസിലിനോട് ചോദിച്ചതോടെ, ധ്യാൻ ശ്രീനിവാസന്റെ ഉപദേശം കേട്ടാൽ ആരായാലും പിഴച്ചു പോകും എന്നായിരുന്നു ബേസിലിന്റെ മറുപടി. ഉപദേശിച്ചിട്ട് കാര്യമില്ലാത്തവരെ ഉപദേശിക്കരുതെന്നും ബേസിൽ പറയുന്നുണ്ട്. ഗുരുവായൂർ അമ്പലടയിൽ ഹിറ്റായപ്പോൾ ധ്യാൻ വിളിച്ചപ്പോൾ ബേസിൽ അഹങ്കാരച്ചിരി ചിരിച്ചുവെന്ന് ധ്യാൻ പറഞ്ഞത് അവതാരകൻ ഓർമിപ്പിച്ചു. എന്നാൽ ബേസിൽ വർഷങ്ങൾക്ക് ശേഷം ഇറങ്ങിയപ്പോൾ ധ്യാൻ ശ്രീനിവാസൻ ചിരിച്ചതിനെ കുറിച്ച് പരാമർശിക്കുകയായിരുന്നു.
”അന്ന് അവൻ കുറേ ചിരിച്ചു. കുറച്ചധികം ചിരിച്ചു. എവിടെ പോയാലും എന്നെ അപമാനിക്കലായിരുന്നു. ഗുരുവായൂർ അമ്പലനട വൻ വിജയമായത് തന്റെ ഒരു പക വീട്ടലായിരുന്നു” എന്നാണ് ബേസിൽ പറയുന്നത്.