ബിലാൽ തീരുമാനിച്ചോ? ബിലാലിൽ ക്യാമിയോ റോളിൽ ആയി ദുൽഖർ സൽമാനും !!

വെങ്കി അറ്റലൂരി തിരക്കഥ ഒരുക്കി ദുൽഖർ സൽമാൻ, മീനാക്ഷി ചൗധരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ലക്കി ബാസ്‌ക്കറിന്റെ പ്രൊമോഷനിലും തരംഗമായി ബിലാൽ. കൊച്ചി ലുലു മാളിൽ നടന്ന പ്രൊമോഷൻ ചടങ്ങിനിടെ പ്രേക്ഷകർ ചോദ്യങ്ങൾ ചോദിക്കുന്ന അവസരത്തിലാണ് ബിലാലിലെ പറ്റിയുള്ള ചോദ്യങ്ങൾ ഉയർന്നത്. ഇത് പ്രേഷകർക്കിടയിൽ വലിയ ആർപ്പുവിളികൾക്കും ആവേശത്തിനും ഇടയാക്കി. അമൽ നീരദിന്റെ ബോഗെയിൻവില്ല എന്ന ചിത്രം റിലീസായപ്പോഴും ആരാധകർ ഏറെ കാത്തിരിക്കുന്നത് മമ്മൂക്കയുടെ ബിലാലിന് വേണ്ടിയാണ്. കഴിഞ്ഞ ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ ദുൽഖർ പറഞ്ഞത് ബിലാലിൽ ഒരു വേഷം ചെയ്യാൻ താല്പര്യമുണ്ട്, എന്നാൽ അത് തീരുമാനിക്കുന്നത് ബിലാൽ ആയിരിക്കും എന്നാണ്. അതുകൊണ്ട് ആരാധകർക്ക് അറിയേണ്ടതും ബിലാലിൽ ദുൽഖർ എത്തുമോ , ബിലാൽ എപ്പോഴായിരിക്കും എത്തുക എന്നുള്ള ചോദ്യങ്ങൾ ആണ്. ഈ ചോദ്യങ്ങൾക്കെല്ലാം വളരെ രസകരമായിയാണ് ദുൽഖർ സൽമാൻ മറുപടി പറഞ്ഞത്. " ബിലാലിന് മാത്രമേ ഈ കാര്യങ്ങൾ എല്ലാം തന്നെ അറിയുള്ളു. പക്ഷെ വരുമ്പോൾ ഒരു ഒന്നൊന്നര വരവായിരിക്കും". എന്നാൽ ചിത്രത്തിനെപറ്റിയുള്ള മറ്റു വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

Related Articles
Next Story