ജോസൂട്ടി പട്ടാളക്കാരനാകാൻ പോയോ? സ്വർഗം സിനിമയുടെ ഒഫീഷ്യൽ ട്രയിലറിലെ ചോദ്യമിതാണ്.

''വല്യമ്മച്ചീ... ചാച്ചൻ നേരത്തേ പട്ടാളക്കാരനായിരുന്നോ?

എന്നെ കല്യാണം കഴിക്കാൻ വന്നപ്പഴേ ... പട്ടാളക്കാരനാകാൻ പോകുവാന്നാ പറഞ്ഞത്?''

റെജീസ് ആൻ്റെണി സംവിധാനം ചെയ്യുന്ന സ്വർഗം എന്ന ചിത്രത്തിനു വേണ്ടി മമ്മൂട്ടിക്കമ്പനിയിലൂടെ പുറത്തുവിട്ട ഒഫീഷ്യൽ ട്രയിലറിലൂടെ പുറത്തുവിട്ടതിലെ പ്രസക്തമായ ചോദ്യമാണിത്.: ജോസൂട്ടി എന്ന കഥാപാത്രത്തെക്കുറിച്ചാണ് ഈ ചോദ്യം. അതിനുള്ള മറുപടിയാണ് ജോസൂട്ടിയുടെ ഭാര്യ സിസിലിപറയുന്നത് -

എന്നെ കല്യാണം കഴിക്കാൻ വന്നപ്പഴേ പറഞ്ഞതാണ് പട്ടാളക്കരനാകുന്നൂന്ന്..

. പിന്നീട് കാണുന്നതൊക്കെ ജോസൂട്ടിയുടെ പല ആക്റ്റിവിറ്റീസുമാണ്. പള്ളിയിൽ ലേലം വിളിക്കുന്നു. വണ്ടി കഴുകുന്നു.. ഒരു പ്രയത്നശാലിയുടെ അദ്ധ്വാനത്തിൻ്റെ പ്രതിഫലനമെല്ലാം ജോസൂട്ടിയിൽ കാണാം. അതിനൊപ്പം തന്നെ മറ്റൊരു കുടുംബത്തേയും ഇഴചേർക്കുന്നുണ്ട്. ഒരമ്മയുടെ വേദനയുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന ഒരു കുടുംബിനിയും ഭർത്താവും. ഇവർക്കൊപ്പം ജീവിതവും സമൂഹവുമായി ബന്ധമുള്ള കഥാപാത്രങ്ങൾ.

ഇതിലൂടെയൊക്കെ വ്യക്തമാക്കുന്നത് ഒരു തികഞ്ഞ കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്ന

തെന്ന്. രണ്ടു കുടുംബങ്ങളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഒരു വശത്ത്, അദ്ധ്വാനിയും, സാധാരണ ക്കാരനുമായ ജോസൂട്ടി - സിസിലി കുടുംബം

മറ്റൊന്ന് എൻ.ആർ.ഐ. കുടുംബമായ വക്കച്ചനും. ഭാര്യ ആനിയമ്മയും

ഇരു കുടുംബങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങളിലൂടെ സ്വന്തം കുടുംബങ്ങളിൽത്തന്നെയാണ് സ്വർഗമെന്ന് കാട്ടിത്തരുകയാണ് ഈ ചിത്രം.മധ്യതിരുവതാംകൂറിലെ ക്രൈസ്തവപശ്ചാത്തലത്തിലൂടെ ഹൃദയഹാരിയായ ഒരു കുടുംബ കഥയാണ് എല്ലാ ആ കർഷകഘടകങ്ങളിലൂടെയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ജോസൂട്ടി-സിസിലി ദമ്പതിമാരെ അജു വർഗീസും, അനന്യയുമവതരിപ്പിക്കുമ്പോൾ, എൻ.ആർ.ഐ.കുടുംബത്തെ ജോണി ആന്റണി - മഞ്ജു പിള്ള എന്നിവർ അവതരിപ്പിക്കുന്നു. വിനീത് തട്ടിൽ, സിജോയ് വർഗീസ്, സാജൻ ചെറുകയിൽ,അഭിരാം രാധാകൃഷ്ണൻ, രഞ്ജിത്ത് കങ്കോൽ, ഉണ്ണിരാജാ' കുടശ്ശനാട് കനകം, പുത്തില്ലം ഭാസി മനോഹരി ജോയ്, തുഷാര പിള്ള, മേരി ആക്ഷൻ ഹീറോ ബിജു ഫെയിം) മഞ്ചാടി ജോബി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ കഥ ലിസ്റ്റി. കെ. ഫെർണാണ്ടസും തിരക്കഥ - റെ ജീസ് ആൻ്റെണി റോസ്റെ ജീസ് ചേർന്നാണ് ഒരിക്കിയിരിക്കുന്നത്. ഹരിനാരായണൻ സന്തോഷ് വർമ്മ ,ബേബി ജോൺ കലയന്താനി ,എന്നിവരുടേതാണ് ഗാനങ്ങൾ . ബിജിപാൽ ജിൻ്റോ ജോൺ, ലിസ്സി .കെ .ഫെർണാണ്ടസ് ഛായാഗ്രഹണം. 'എസ്. ശരവണൻ. എഡിറ്റിംഗ് -ഡോൺ മാക്സ്. കലാസംവിധാനം അപ്പുണ്ണി സാജൻ. മേക്കപ്പ് -പാണ്ഡ്യൻ കോസ്റ്റ്യും - ഡിസൈൻ റോസ് റെജീസ്. നിശ്ചല ഛായാഗ്രഹണം - ജിജേഷ് വാടി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഏ.കെ.റെജിലേഷ്. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ആൻ്റോസ് മാണി, രാജേഷ് തോമസ്പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ - തോബിയാസ്.

സി.എൻ. ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസ്സി.കെ.ഫെർണാണ്ടസ്സും ടീമും നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം, പാലാ, ഭരണങ്ങാനം, കൊല്ലപ്പള്ളി ഈരാറ്റുപേട്ട, പൂഞ്ഞാർ ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഒക്ടോബർ അവസാന വാരത്തിൽ പ്രദർശനത്തിനെത്തുന്നു.

Related Articles
Next Story