Begin typing your search above and press return to search.
സംവിധായകൻ സിൻ്റോ സണ്ണി മ്യൂസിക്ക് ആൽബത്തിലെ നായകൻ

പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിൻ്റ സംവിധായകൻ സിൻ്റോ സണ്ണി അഭിനയ രംഗത്ത്.ഇപ്പോൾ പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രം സംവിധാനം ചെയ്തു വരികയുമാണ്.
ഈ അവസരത്തിലാണ് സിൻ്റോ സണ്ണി ഒരു മ്യൂസിക്ക് ആൽബത്തിൽ നായകനായി അഭിനയിക്കുന്നത്.നവാഗതനായ ബിനു മാധവ് ആണ് ഈ മ്യൂസിക്ക് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്.
ഈ മ്യൂസിക്ക് ആൽബം പ്രണയത്തിൻ്റെ ദിനമായി കണക്കാക്കുന്ന വാലൻ്റൈയിൻസ് ഡേയായ ഫെബ്രുവരി പതിനാല് വെള്ളിയാഴ്ച്ച പുറത്തുവിട്ടിരിക്കുന്നു.
ശശിയും ശകുന്തളയും എന്ന ചിത്രത്തിലെ നായികയായ നെഹയാണ് ഈ ആൽബത്തിലെ നായിക.
പ്രണയിക്കുന്നവർക്കും, പ്രണയിച്ചിട്ടുള്ള വർക്കും , ഇനി പ്രണയിക്കുന്ന വർക്കും ഏറെ കൗതുകമായിട്ടാണ് ഈ ആൽബം പുറത്തിറങ്ങിയിരിക്കുന്നത്.സോഷ്യൽ മീഡിയായിൽ വലിയ സ്വീകരണമാണ് ഈ ആൽബത്തിനു ലഭിക്കുന്നത്.പി ആർ ഓ വാഴൂർ ജോസ്.
Next Story