വെനസ്‌ഡേ ആരാധകർക്ക് നിരാശ ; സീസൺ 2 എത്താൻ വൈകിയേക്കും

2022 ൽ നെറ്റ്ഫ്ലിക്സ് റിലീസായ ഹോളിവുഡ് ഫാന്റസി മിസ്റ്ററി സീരിസ് ആണ് 'വെനസ്‌ഡേ'.വലിയ ആരാധകരെ നേടിയെടുത്ത സീരിസിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നു അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. സീസൺ 1 ഇറങ്ങി മൂന്നു വർഷങ്ങൾക്കിപ്പുറമാണ് സീരിസിന്റെ രണ്ടാം ഭാഗം എത്തുന്നത്. രണ്ടാം സീസണിന്റെ ചിത്രീകരണം പൂർത്തിയായി എന്നുള്ള വാർത്ത കഴിഞ്ഞ ദിവസം ആരാധകരെ ഏറെ സന്തോഷം നൽകിയ വാർത്തയായിരുന്നു. എന്നാൽ ഇപ്പോൾ വെനസ്‌ഡേ ആരാധകരെ സങ്കടത്തിലാഴ്ത്തുന്ന വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. ചിത്രീകരണം പൂർത്തിയായെങ്കിലും സീരിസ് എത്താൻ വൈകും. സീരിസ് എപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ ആണ്. എന്നാൽ ഈ ജോലികൾ പൂർത്തിയാകാൻ സമയം എടുക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.


സീരിസിൽ ഉള്ള V F X ജോലികൾക്കാണ് സമയം വേണ്ടി വരുന്നതെന്നാണ് നിഗമനം. 2025ൽ സീസൺ 2 എത്തുമെന്നുള്ള പ്രതീക്ഷയിലായിരുന്നു ആരാധകർ.വെനസ്‌ഡേ സീസൺ 2 നെറ്റ്ഫ്ലിക്സിന് വളരെ പ്രധാനപ്പെട്ട ഒരു റിലീസാണ് കാരണം ഇത് ഹോളിവുഡ് സീരിസിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ സീരിസ് ആണ് . 252 ദശലക്ഷമാണ് വെനസ്‌ഡേ സീസൺ 1-ന്റെ കാഴ്ചക്കാർ. 265 ദശലക്ഷത്തിന് മുകളിൽ കാഴ്ചക്കാരെ നേടിയ സ്ക്വിഡ് ഗെയിം ആണ് മുന്നിൽ ഉള്ളത്. മൂന്നാമത് സ്‌ട്രേഞ്ചർ തിംഗ്‌സ് സീസൺ 4 ആണ് മൂന്നാം സ്ഥാനത്ത്.


Related Articles
Next Story