അച്ചടക്ക നടപടി; സാന്ദ്ര തോമസിനെ പുറത്താക്കി കേരളം ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ

ഗൂഢാലോചനയുടെ ഫലമായി ആണ് ഈ പ്രതികാര നടപടിയെന്ന് സാന്ദ്ര തോമസ്.

നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. അച്ചടക്ക ലംഘനം നടത്തിയെന്ന് കാട്ടിയാണ് ഇത്തരം ഒരു നടപടിയെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ അയച്ച കത്തിൽ പറയുന്നു. എന്നാൽ മലയാള സിനിമയിലെ പവർ ഗ്രൂപ്പുകളെയും, വേർതിരിവിനെ പറ്റിയും സ്പെഷ്യൽ ഇൻവെസ്റ്റിഗേറ്റീവ് ടീമിന് (എസ്ഐടി) സാന്ദ്ര നൽകിയ പരാതിയെ തുടർന്നാണ് ഈ നടപടിയെന്ന് സാന്ദ്ര തോമസ് പറയുന്നു. പരാതിയെ തുടർന്ന് സംഘടനയിൽ ഗൂഢാലോച നടന്നെന്നും അതിനു ശേഷമാണ് ഇത്തരമൊരു പുറത്താക്കൽ നടപടി എടുത്തതെന്നും സാന്ദ്ര പറയുന്നു. തന്റെ കീഴിൽ ജോലി ചെയ്യുന്നവർക്ക് പരാതികൾ പറയാൻ ഇടമുണ്ട്. എന്നാൽ തനിക്ക് എവിടെയും പോയി പരാതികൾ പറയാൻ സാധിക്കുന്നില്ല. അതുകൊണ്ടാണ് അതിജീവിതകളുടെ കൂടെ നിന്ന് പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ശ്രെമിച്ചത്. പരാതി കൊടുത്തതിനു പിന്നാലെ അത് പിൻവലിക്കണമെന്നും, തുടർന്ന് സിനിമകൾ ചെയ്യാൻ കഴിയില്ലായെന്നും തരത്തിലുള്ള ഭീഷണികൾ സിനിമയ്ക്ക് അകത്തുനിന്നും ഉണ്ടായിരുന്നു.സ്ത്രീയെന്ന നിലയിൽ ഒട്ടും അംഗീകരിക്കാൻ കഴിയാത്തതും മാനസിക ബുദ്ധിമുട്ട് ഉണ്ടാകുന്നതുമായ ഒരു കാര്യം പ്രൊഡ്യൂസഴ്സ് അസോസിയേഷനിൽ നിന്ന് നേരിട്ടിരുന്നു.

പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആന്റോ ജോസഫ്, സെക്ടറിട്ടറി ബി രാഗേഷ് , ഔസേപ്പച്ചൻ , അനിൽ തോമസ് എന്നിവർക്കെത്തിയാണ് സാന്ദ്ര തോമസ് എസ്ഐടിയിൽ പരാതി നൽകിയിരിക്കുന്നത്. പരാതിക്കു പിന്നാലെയായിരുന്നു പുറത്താക്കൽ നടപടി.

Related Articles
Next Story