ലൂസിഫറിലെ ആരും കാണാത്ത ആ വലിയ തെറ്റ് കണ്ടുപിടിച്ചു ; ശേഷം എമ്പുരാനിൽ

പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാൻ റിലീസിന് ഒരുങ്ങുകയാണ്.ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടേയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടുകയാണിപ്പോള്‍.ആദ്യ ഭാ​ഗമായ എംപുരാനിൽ ഇല്ലാത്ത ചിലരും രണ്ടാം ഭാ​ഗത്തിലുണ്ട്. അക്കൂട്ടത്തില്‍ ഒരാളായ സൂരജ് വെഞ്ഞാറമൂടിന് ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തു വന്നിരിക്കുന്നത്. സജന ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് സൂരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത്.കേരള രാഷ്ട്രീയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുന്ന രാഷ്ട്രീയ നേതാവാണ് സജനചന്ദ്രന്‍. കഥാപാത്രത്തിനെ പരിചയപ്പെടുത്തുന്ന വിഡിയോയിൽ ഈ സിനിമയിലേയ്ക്ക് താൻ എങ്ങനെ എത്തിയെന്ന രസകരമായ കഥയും സൂരജ് വെഞ്ഞറമൂട് പങ്കുവെയ്ക്കുന്നുണ്ട്.

‘രാജുവും ഞാനും ഒന്നിച്ച് അഭിനയിച്ച ഡ്രൈവിം​ഗ് ലൈസൻസ് എന്ന സിനിമയുടെ സെറ്റിൽ വച്ച് ഞാൻ പറഞ്ഞു. രാജു, ലൂസിഫർ ഞാൻ കണ്ടു എനിക്ക് ഒരുപാട് ഇഷ്ടമായി. പക്ഷെ, അതിൽ ആരും കണ്ടെത്തിയിട്ടില്ലാത്ത ഒരു മിസ്റ്റേക്ക് ഞാൻ കണ്ടെത്തി.അതു കേട്ടപ്പോൽ രാജുവിന് ആകാംക്ഷയായി.ആ സിനിമയില്‍ ഞാന്‍ ഇല്ല എന്നതാണ് ആ കുറവ് എന്ന് പറഞ്ഞു, അതുകേട്ട് രാജു പൊട്ടിച്ചിരിച്ചു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ എന്നെ അഭിനയിപ്പിച്ച് ആ കുറവ് പരിഹരിക്കാൻ പറഞ്ഞു. പിന്നീട് നാളുകള്‍ക്ക് ശേഷം ‘അണ്ണാ, അന്ന് പറഞ്ഞ കുറവ് പരിഹരിച്ചിട്ടുണ്ട്’ എന്ന് പറഞ്ഞ് എനിക്ക് രാജുവിന്റെ കോള്‍ വന്നു.’- സുരാജ് വെഞ്ഞാറമൂട് പറയുന്നു.

എമ്പുരാന്റെ ഇതുവരെ പുറത്തുവന്നിട്ടുള്ള ഓരോ ക്യാരക്ടര്‍ പോസ്റ്ററിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

Related Articles
Next Story