ദിവ്യ പ്രഭയും മലയാളികളുടെ പൊള്ളയായ തലച്ചോറും
മലയാളി സമൂഹത്തിന്റെ ലൈംഗീക ദാരിദ്രം എത്രത്തോളമുണ്ടെന്ന് ഈ നടിയുടെ സാമൂഹ്യമാധ്യമം നോക്കിയാൽ അറിയാൻ കഴിയും.
2024ൽ മലയാളത്തിൽ പല വമ്പൻ ചിത്രങ്ങളും എത്തി മഹാ വിജയം കൈവരിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്ന ഒരു ചോദ്യമാണ് , ''മലയാള സിനിമയിലെ സ്ത്രീകൾ എവിടെ എന്ന്''?
അന്ന് അതിനു ഉത്തരമായി എല്ലാവരും പറഞ്ഞത്, മലയാളത്തിലെ സ്ത്രീകൾ കാൻസ് ഫെസ്റ്റിവലിൽ ആണെന്ന്. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രമായ പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'ആയിരുന്നു ഇന്ത്യയിലേക്ക് ആ നേട്ടം കൊണ്ടുവന്നത്. ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ മലയാളി അഭിനേതാക്കൾ എത്തിയെന്നുള്ളത് മറ്റൊരു നേട്ടം. ദിവ്യ പ്രഭ , കനി കുസൃതി, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരായിരുന്നു ചിത്രത്തിലെ മലയാളി സാനിധ്യം. മലയാളം , ഹിന്ദി മറാത്തി എന്നി ഭാഷകളിൽ എത്തിയ ചിത്രം, ലോകമെമ്പാടും നിരൂപക പ്രശംസ നേടി, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ച ശേഷം നവംബർ 20 ന് ആണ് ഇന്ത്യൻ തീയേറ്ററുകളിൽ പ്രദർശനം തുടങ്ങിയത്.' പ്രഭയായി നിനച്ചതെല്ലാം' എന്ന പേരിൽ ആണ് ചിത്രം മലയ പ്രദർശനം ആരംഭിച്ചത്.
ദിവ്യ പ്രഭ, കനി കുസൃതി, ചായ കദം എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളെ കേന്ദ്രികരിച്ചാണ് ചിത്രം കഥ പറയുന്നത്. എന്നാൽ പ്രദർശനം തുടങ്ങിയ ശേഷം ദിവ്യ പ്രഭയുടെ ചിത്രം പങ്കുവെച്ചുകൊണ്ടു സാമൂഹ്യമാധ്യമങ്ങളിൽ അടക്കം പറച്ചിലുകൾക്കു തുടക്കം കുറിച്ച്. കാരണം എന്താണെന്നു വെച്ചാൽ, ചിത്രത്തിൽ ഇവരുടെ ന്യൂഡിറ്റി കാണിക്കുന്നു എന്നതാണ്. കൂടാതെ ചിത്രത്തിലെ സെക്സ് സീനും. പിന്നെ പറയേണ്ടതില്ലലോ... മലയാളി സമൂഹത്തിന്റെ ലൈംഗീക ദാരിദ്രം എത്രത്തോളമുണ്ടെന്ന് ഈ നടിയുടെ സാമൂഹ്യമാധ്യമം നോക്കിയാൽ അറിയാൻ കഴിയും. സെൻസർ ബോർഡുപോലും ഒഴിവാക്കാത്ത , സെക്കൻഡുകൾ മാത്രം ദൈർഖ്യമുള്ള ആ രംഗങ്ങൾ പങ്കുവെച്ചും കണ്ടും അതിനെ മോശമായ രീതിയിൽ ചർച്ച ചെയ്തും പുളകം കൊള്ളുന്നവരും കൂടിയാണ് ചിത്രത്തിന്റെ നേട്ടത്തിന് പറ്റി വാ തോരാതെ കുറച്ചു നാളുകൾക്കു മുൻപ് സംസാരിച്ചതും.
'കണ്ടോ , കിട്ടിയോ കണ്ടില്ല ഇതുവരെ', ഇതൊക്കെയാണ് ദിവ്യ പ്രഭയുടെ ചിത്രങ്ങൾക്ക് താഴെ വരുന്ന കമെന്റുകൾ.
ചിത്രത്തിൽ ഇത്തരമൊരു രംഗം കാണിക്കുന്നതിന് വ്യക്തമായ കാരണം ഉണ്ടെന്നതാണ് പ്രേത്യേകം ശ്രെദ്ധിക്കണ്ട മറ്റൊരു കാര്യം. ഇതിൽ ഇപ്പോൾ എന്താണ് എത്ര പുളകം കൊള്ളാൻ എന്ന് മലയാളികളോട് ചോദിച്ചാൽ , ചെയ്തവർക്കും ചെയ്യിപ്പിച്ചവർക്കും നാണം ഇല്ല. പിന്നെ കാണുന്നവരെ എന്തിനാണ് കുറ്റം പറയുന്നത്? ഇവൾ ഒകെ ഇങ്ങനെ കാണിച്ചു നടന്നിട്ട് അല്ലെ? ആ സിനിമയിൽ അങ്ങനെ ഒന്നും അഭിനയിക്കണ്ട കാര്യം ഇല്ല , ഇതൊകെ കാണിച്ചു ജീവിക്കാൻ വേണ്ടി ഉള്ള പ്രഹസനമാണ് എന്നൊക്കെയാണ് മറുപടി.അവാർഡ് പടങ്ങളിൽ ഇത്തരത്തിൽ ഉള്ള രംഗങ്ങളുടെ ആവിശ്യത്തെ എല്ലായെന്നാണ് 'ചിലർ' അഭിപ്രായപ്പെടുന്നത്. ശ്രെദ്ധിക്കേണ്ട മറ്റൊരു കാര്യം ഇതേ രംഗത്തിൽ നടിയുടെ കൂടെ അഭിനയിക്കുന്ന നടനെ ഈ ചർച്ചയിൽ നിന്നും പൂർണ്ണമായി ഒഴിവാക്കി എന്നതാണ്.
എന്നാൽ ഈ പ്രഹസനങ്ങളോട് നടി ദിവ്യ പ്രഭയുടെ പ്രതികരണം വളരെ വ്യത്യസ്‍തമായിരുന്നു. 'താൻ ഇതു മുൻ കൂട്ടി കണ്ടാണ് ആ രംഗം ചിത്രീകരിക്കാൻ തയാറായതെന്നു ദിവ്യ പ്രഭ ഒരു അഭിമുഖത്തിൽ പറഞ്ഞു. അതുകൊണ്ട് തന്നെ ഈ ചർച്ചകളൊന്നും തന്നെ തെല്ലും ബാധിച്ചിട്ടില്ല. കാനിൽ ചിത്രം എത്തുമെന്നു വിചാരിച്ചില്ലെങ്കിലും , ഈ ചർച്ചകൾ പ്രതീക്ഷിച്ചിരുന്നു എന്നതാണ് സത്യം'എന്ന് ദിവ്യ പ്രഭ പറയുന്നു.
ഗെയിം ഓഫ് ത്രോൺസ് എന്ന സീരീസിന്റെ എല്ലാ സീസണുകൾ ഒന്ന് വിടാതെ കണ്ടവരാണ് മലയാളികൾ അധികവും. ആ സീരിസിന്റെ സംവിധായകൻ മലയാളി ആയിരുന്നെങ്കിൽ , എ സർട്ടിഫിക്കറ്റ് നൽകി അദ്ദേഹം ഇപ്പോൾ എയറിൽ കേറിയേനെ.
മാത്രമല്ല 8 സീസൺ ഉള്ള സീരിസിന്റെ അന്ത്യവും അതോടെ നടത്തിയേനെ. ഇത്തരമൊരു സീൻ ഇന്ത്യയിലെ മറ്റു ഭാഷ ചിത്രങ്ങളിൽ ഒരു കാരണവും ഇല്ലാതെ കുത്തികയറ്റുമ്പോൾ ആസ്വദിക്കുന്നവരാണ് മലയാളികൾഉൾപ്പെടെയുള്ളവർ. കൂടാതെ ഇന്ത്യൻ ച്ചിത്രങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രേത്യേക ആചാരമായ 'ഐറ്റം ഡാൻസിസും' ഏറെ ആരാധകർ ഉള്ള സമൂഹം ആണ് നമ്മുടേത്. കൂടാതെ വിദേശ ചിത്രങ്ങൾ കാണുമ്പോൾ ഇല്ലാത്ത ഇത്തരം ചർച്ചകൾ യഥാർത്ഥത്തിൽ ചിലരുടെ ലൈംഗീക ദാരിദ്ര്യത്തിന്റെ പ്രശ്നം മാത്രം ആണ് . നല്ലൊരു ആർട്ടിനെ കേവലം ഇത്തരം ഒരു കണ്ണിൽ മാത്രം കാണുന്നത് കൊണ്ട് സംഭവിക്കുന്ന പ്രശ്നങ്ങൾ ആണ് ഇത്.