അശ്വിന്റെ കുടുംബത്തോടൊപ്പം താലി പൂജിച്ച് വാങ്ങി ദിയ കൃഷ്ണ ; ചിത്രങ്ങൾ

diya aswin mangalsutra pooja

വിവാഹത്തിനുള്ള ഒരുക്കങ്ങളിലാണ് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും. ഈ വർഷം സെപ്റ്റംബർ മാസമാണ് ഇവരുടെ വിവാഹം. അശ്വിന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ കഴിഞ്ഞ ദിവസം ദിയയും അശ്വിനും താലി പൂജ ചടങ്ങ് നടത്തുകയുണ്ടായി. നാഗർകോവിലിലെ അശ്വിന്റെ കുടുംബ ക്ഷേത്രത്തിലായിരുന്നു താലി പൂജ. അമ്പലത്തിലേക്കു നടത്തിയ യാത്ര ദിയ കൃഷ്ണ വ്ലോഗ് രൂപത്തിൽ യൂട്യൂബിൽ പങ്കുവച്ചിരുന്നു.

തക്കലയിലെ കുമാര കോവിലിൽ ദർശനം നടത്തിയായിരുന്നു തുടക്കം. ഇവിടെ പൂജാ വസ്തുക്കൾ വിൽക്കുന്ന കടയിൽ നിന്നും അശ്വിൻ താലി ചരട് വാങ്ങുന്നതും ദിയ പങ്കുവെച്ചിരുന്നു. അതേസമയം, താലി പൂർണമായും താൻ വ്ലോഗിൽ കാണിക്കുന്നില്ലെന്ന് ദിയ കൃഷ്ണ പറഞ്ഞു. ക്ഷേത്ര ദർശനം ഭക്തിയോടെയും സന്തോഷത്തോടെയും ആസ്വദിക്കുന്ന ദിയ കൃഷ്ണയെ വിഡിയോയിൽ കാണാം. താലി പൂജയ്ക്കുശേഷം സമീപമുള്ള ക്ഷേത്ര കുളത്തിൽ നിന്നും വിഡിയോയും ഫോട്ടോയുമെല്ലാം പകർത്തിയശേഷമാണ് കുടുംബം മടങ്ങിയത്.

കൃഷ്ണകുമാർ, സിന്ധു കൃഷ്ണ ദമ്പതികളുടെ നാല് പെൺമക്കളിൽ ആദ്യം വിവാഹിതയാവുക ദിയ കൃഷ്ണയാണ്. നടി അഹാന കൃഷ്ണയുടെ തൊട്ടു താഴെയുള്ള സഹോദരിയാണ് ദിയ. ഇഷാനി കൃഷ്, ഹൻസിക കൃഷ്ണ എന്നിവരാണ് ദിയയുടെ മറ്റ് സഹോദരിമാർ.

Related Articles
Next Story