ഞാൻ പ്രേമരോഗിയാണ്, മുൻകാമുകൻമാരെ ഒഴിവാക്കാൻ കാരണമുണ്ട്: ദിയ കൃഷ്ണ
Diya Krishna
തന്റെ മുൻകാല പ്രണയബന്ധങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. പ്രതിശ്രുത വരനായ അശ്വിനോടൊപ്പമുള്ള വീഡിയോയിലാണ് ദിയ സംസാരിച്ചത്. മുമ്പ് തനിക്ക് മൂന്ന്-നാല് പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അവർക്കൊക്കെ മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതിനാൽ ഒഴിവാക്കുകയായിരുന്നു എന്നാണ് ദിയ പറയുന്നത്.
”എനിക്ക് മോശമായ ഭൂതകാലം ഉണ്ടായിരുന്നു എന്ന് പറയേണ്ടി വരും. ഞാൻ ഒരു വലിയ പ്രേമരോഗിയാണ്. ഞാൻ ഒരുപാട് റൊമാന്റിക് ആയ ആളാണ്. ഒരു മോശം അനുഭവം വന്നാൽ മാത്രമേ പിന്നീട് നന്നായി മുന്നോട്ട് പോകാൻ പറ്റൂ.”
”നല്ലൊരു ജീവിതം ഉണ്ടായിട്ട് നമ്മുടെ കൈപ്പിഴ കൊണ്ട് ഒരു മോശം അനുഭവം ഉണ്ടായെങ്കിൽ അതിൽ നമ്മൾ പശ്ചാത്തപിക്കേണ്ടി വരും. പക്ഷെ എന്റെ കാര്യം അങ്ങനെ അല്ല. എന്റെ ജീവിതത്തിൽ എനിക്ക് മൂന്ന്-നാല് പ്രണയബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ വേറൊരു പെണ്ണുമായി അടുപ്പമില്ലാത്ത ഒരാളുപോലും ഇല്ലായിരുന്നു.”
”ആരും ഡീസന്റ് അല്ലായിരുന്നു. തൊട്ടു മുന്നത്തെ ആളെ ഞാൻ പേരെടുത്ത് പറയുന്നില്ല, ഞാൻ പറയുന്നത് എല്ലാവരെയും പറ്റി ആണ്. ഓരോരുത്തരും സോഷ്യൽ മീഡിയയിൽ ഡീസന്റ് ആയി കാണിക്കും, പക്ഷേ എല്ലാ അവന്മാർക്കും രഹസ്യ ബന്ധങ്ങൾ ഉണ്ടായിരുന്നു.”
”ഓരോരുത്തരെയും കണ്ട പെണ്ണുങ്ങളുടെ കൂടെ കയ്യോടെ പിടിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടു അവരെ ഒക്കെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ഒരു മോശമായ ഭൂതകാലം ഉണ്ടായാൽ മാത്രമേ നമുക്ക് നല്ലൊരു ഭാവിയിലേക്ക് പോകാൻ പറ്റൂ എന്നാണ് എനിക്ക് തോന്നുന്നത്” ദിയ പറയുന്നത്.