വിവിധ സേവനങ്ങളുമായി കലൂരിലെ ഡൊമിനിക്ക് ഡിറ്റക്റ്റീവ്‌ ഏജൻസി ; ട്രെയ്ലർ ഇന്ന് വൈകുന്നേരം 6 മണിയ്ക്ക്

ചിത്രത്തിന്റെ ഏറെ പുതുമയുള്ള പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധനേടുന്നത്.

മമ്മൂട്ടി നായകനായി ഗൗതം വാസുദേവ മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് '. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമെന്ന പ്രത്യേകതയും ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സിന് ഉണ്ട്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ പേര് ഉണ്ടാക്കിയ വ്യത്യസ്തതയും കൗതുകവും കൊണ്ട് തന്നെ ഏറെ ചർച്ചയായിരുന്നു. അതെ കൗതുകം നിലനിർത്തുന്നതായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടീസറും.മമ്മൂട്ടിയോടൊപ്പം ഗോകുൽ സുരേഷ് പ്രധാന വേഷത്തിൽ ചിത്രത്തിന്റെ ട്രെയ്ലർ അപ്ഡേറ്റ് ഇന്നലെ എത്തിയിരുന്നു. ട്രെയ്ലർ തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള ഏറെ പുതുമയുള്ള പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധനേടുന്നത്.ചിത്രത്തിൽ പ്രൈവറ്റ് ഡിറ്റക്റ്റീവ് ആയി ആണ് മമ്മൂട്ടി വേഷമിടുന്നത്. മമ്മൂട്ടിയുടെ അസിസ്റ്റന്റ് ആണ് ഗോകുൽ സുരേഷിന്റെ കഥാപാത്രം.


'ഡൊമിനിക് ആൻഡ് ദി ഡിറ്റക്റ്റീവ്സ് 'എന്ന ഡിറ്റക്റ്റീവ് ഏജൻസിയുടെ നോട്ടീസിന്റെ രൂപത്തിലാണ് ട്രയ്ലറിന്റെ പോസ്റ്റർ രൂപപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ ഏജൻസിയെ പറ്റി ഗൗതം വാസുദേവ മേനോൻ ഒരു ചിത്രം ചെയ്തിട്ടുണ്ടെന്നും, അതിന്റെ ട്രെയ്ലർ റിലീസ് ഇന്ന് വൈകുന്നേരം 6 മണിയ്ക്ക് എത്തുമെന്നുമാണ് നോട്ടീസിൽ നൽകിയിരിക്കുന്ന വിവരങ്ങൾ. നോട്ടീസിൽ ഡിറ്റക്റ്റീവ് ഏജൻസിയിൽ ലഭ്യമായ സേവനങ്ങളും, അഡ്രസ്സും ഒകെ നൽകിയിട്ടുണ്ട്. കാണാതായ ആളുകളെ കണ്ടുപിടിക്കുക, കാണാതായ സാധനങ്ങൾ കണ്ടുപിടിക്കുക, ഇൻഷുറൻസിന്റെ ക്ലെയിം,വിവാഹ ആലോചനകൾ, പ്രേമബന്ധം , വഞ്ചന എന്നിവയിൽ അന്വേഷണം തുടങ്ങിയവയാണ് ഡൊമിനിക് ഡിറ്റക്റ്റീവ് ഏജൻസി നൽകുന്ന സേവനങ്ങൾ. അതിനോടൊപ്പം തന്നെ ഡിക്റ്റക്റ്റീവ് ഏജൻസിയുടെ മേൽവിലാസവും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 221ബി, എംഎം അപാർട്മെന്റ് , കലൂർ , എറണാകുളം എന്നാണ് ഡിറ്റക്റ്റീവ് ഏജൻസിയുടെ മേൽവിലാസം.

221ബി , ബേക്കർ സ്ട്രീറ്റ് , ലണ്ടൻ എന്ന ലോകപ്രശസ്തമായ ഷെർലക്ക് ഹോംസിന്റെ മേൽവിലാസത്തോടു സമാനമായ കലൂരിലെ ഡൊമിനികിന്റെ ഏജൻസി വലിയ ശ്രെദ്ധയാണ് മാധ്യമങ്ങളിൽ നേടുന്നത്. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ തമിഴിൽ സംവിധാനം ചെയ്ത ഹിറ്റ് സംവിധായകൻ ആദ്യമായി മലയാളത്തിൽ എത്തുമ്പോൾ ട്രാക്ക് മൊത്തത്തിൽ മാറ്റുന്നതാണ് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് '. കോമഡി ത്രില്ലറായി ആണ് ചിത്രം എത്തുന്നത് എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതു ശെരി വയ്ക്കുന്ന പുതുമയാർന്ന ടീസർ ആയിരുന്നു പുറത്തെത്തിയത്. ജനുവരി 23 തിയേറ്ററിൽ എത്തുന്ന ചിത്രത്തിൽ ലെന , സിദ്ധിക്ക്, വിജി വെങ്കിടേഷ്, വിജയ് ബാബു, വിനീത് എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ധർബുക ശിവയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Related Articles
Next Story