വീട്ടിലെ സ്ത്രീകളെ കൂലിവേലയുമായി താരതമ്യം ചെയ്യരുത് ; ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഹിന്ദി റീമയ്ക്കിന് വിമർശനവുമായി കങ്കണ റണാവത്ത്.

ജിയോ ബേബി സംവിധാനം ചെയ്ത മലയാളത്തിലെ മികച്ച നിരൂപക പ്രശംസയും, അഭിപ്രായങ്ങളും നേടിയ ചിത്രമാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. സൂരജ് വെഞ്ഞാറമൂട് , നിമിഷ വിജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം പുരുഷാധിപത്യ കുടുംബത്തിൽ സ്ത്രീകൾ കാലങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങൾ ആണ് കാണിക്കുന്നത്.

അടുത്തിടെ ഹിന്ദിയിലേക്ക് ചിത്രം റീമേയ്ക്ക് ചെയ്തിരുന്നു. സാനിയ മൽഹോത്ര പ്രധാന വേഷത്തിൽ എത്തിയ ചിത്രം മിസിസ് എന്ന പേരിൽ ആണ് എത്തിയത്. ചിത്രം ഹിന്ദിയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പാചകം, വൃത്തിയാക്കൽ, വീട്ടു ജോലി മാത്രം ചെയ്തു ജീവിക്കേണ്ടി വരുന്ന ഒരു ഭാര്യയുടെ കഷ്ടപ്പാടുകൾ എല്ലാം ചിത്രത്തിൽ വളരെ മികച്ചതായി തന്നെ സാനിയ മൽഹോത്ര അവതരിപ്പിച്ചിരുന്നു. ശ്വാസംമുട്ടൽ നിറഞ്ഞ ആ ജീവിതം തിരിച്ചറിയുന്നതുവരെ നിശബ്ദമായി സഹിച്ചുനിൽക്കുന്ന, അതിൽ അകപ്പെട്ട റിച്ച എന്ന കഥാപാത്രം ആണ് സാനിയ സിനിമയിൽ എത്തുന്നത്.

എന്നാൽ അഭിനന്ദനങ്ങളും സ്വാവെകാര്യതും മാത്രമല്ല , വിമർശനവും ചിത്രം നേടുന്നുണ്ട്.

പുരുഷാവകാശ സംഘടനയായ SIFFI പോലെ ചില കോണുകളിൽ നിന്നും ചിത്രത്തിന് വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു.ഇപ്പോഴിതാ സിനിമയെ പരോക്ഷമായി വിമർശിച്ച് ചർച്ചയിലേക്ക് കടന്നിരിക്കുകയാണ് നടി കങ്കണ റണാവത്ത്. തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് താരം ചിത്രത്തിനെ വിമർശിച്ചത്.

വീട്ടിലെ സ്ത്രീകളെ കൂലിവേലയുമായി താരതമ്യം ചെയ്യുകയാണ് ചിത്രത്തിലൂടെ ചെയ്തതെന്ന അഭിപ്രയമാണ് നടി പങ്കുവെയ്ക്കുന്നത്.

“വളർന്നപ്പോൾ, തൻ്റെ വീട്ടുകാരെ ആജ്ഞാപിക്കാത്ത, എല്ലാവരോടും എപ്പോൾ ഭക്ഷണം കഴിക്കണം, എപ്പോൾ ഉറങ്ങണം, എപ്പോൾ പുറത്തുപോകണം എന്ന് എല്ലാവരോടും ഓർഡർ ചെയ്യാത്ത ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല, വീട്ടുകാരൻ ചെലവഴിച്ച ഓരോ പൈസയെയും കുറിച്ച് ഭർത്താവിനോട് ചോദിച്ചു. ആൺകുട്ടികളുടെ ഔട്ടിംഗും സുഹൃത്തുക്കളുമായി ഇടയ്ക്കിടെ മദ്യപിക്കുന്ന സായാഹ്നങ്ങളും മാത്രമായിരുന്നു അവിടെ സംഘർഷങ്ങൾ

“ഞങ്ങൾക്കൊപ്പം നിന്ന് ഭക്ഷണം കഴിക്കാൻ പപ്പ ആഗ്രഹിച്ചപ്പോഴെല്ലാം 'അമ്മ ഞങ്ങളെ എല്ലാവരെയും ശകാരിച്ചു. കാരണം ഞങ്ങൾക്ക് പാചകം ചെയ്യുന്നത് അമ്മയുടെ സന്തോഷമായിരുന്നു. ഈ രീതിയിൽ, ഭക്ഷണത്തിൻ്റെ ശുചിത്വം, പോഷകാഹാരം ഉൾപ്പെടെ പല കാര്യങ്ങളും അമ്മയ്ക്ക് നിയന്ത്രിക്കാൻ കഴിയും. പ്രായമായ ആളുകൾക്കും കുട്ടികൾക്കും വൈകാരിക പിന്തുണാ നൽകുകയും ചെയ്ത വീട്ടിലെ സ്ത്രീകൾ ഞങ്ങളുടെ രാജ്ഞിമാരാണ്, അവരെപ്പോലെയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, '' കങ്കണ കുറിച്ചു.

തീർച്ചയായും, സ്ത്രീകളുടെ മൂല്യച്യുതി വരുത്തുന്ന സംഭവങ്ങൾ ഉണ്ടാകാം. പക്ഷേ ഇന്ത്യൻ കൂട്ടുകുടുംബങ്ങളെ സാമാന്യവൽക്കരിക്കുന്നതും പ്രായമായവരെ പൈശാചികമാക്കുന്നതും നിർത്താം. കൂടാതെ, വീട്ടിലെ സ്ത്രീകളെ കൂലിപ്പണിക്കാരുമായി താരതമ്യം ചെയ്യുന്നത് നിർത്താം എന്നും താരം കൂട്ടിച്ചേർത്തു.

വിവാഹമെന്ന ആശയം സാധൂകരണം തേടലല്ലെന്നും നവജാതശിശുവിനോ പ്രായമായവരോ പോലെയുള്ള ദുർബലർക്ക് വേണ്ടിയുള്ളതാണെന്നും കങ്കണ കൂട്ടിച്ചേർത്തു.ബോളിവുഡിലെ പ്രണയകഥകൾ വിവാഹബന്ധങ്ങളെ വികലമാക്കിയെന്നും അവർ പറഞ്ഞു.

നിരവധി ബോളിവുഡ് പ്രണയകഥകൾ വിവാഹത്തെക്കുറിച്ചുള്ള ആശയങ്ങളെ വളച്ചൊടിച്ചിട്ടുണ്ട്. വിവാഹങ്ങൾ ഈ രാജ്യത്ത് എല്ലായ്പ്പോഴും എങ്ങനെയായിരിക്കണം, അതിന് എല്ലായ്പ്പോഴും ഒരു ലക്ഷ്യമുണ്ടായിരുന്നു. ധർമ്മമായിരുന്നു ലക്ഷ്യം, അതായത് കടമ എന്നാണ് കങ്കണ പറഞ്ഞത്.

എന്നാൽ താരത്തിന്റെ ഈ വിമർശിനെതിരെ നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.

എന്തുകൊണ്ടാണ് കങ്കണ വിവാഹം കഴിക്കാത്തത്, കുട്ടികളുണ്ടായില്ല, മാതാപിതാക്കളെ പരിപാലിക്കുന്നില്ല, പാചകം ചെയ്ത് ഭക്ഷണം കഴിക്കുന്നില്ല ...ആദ്യം ഒരു മാതൃക കാണിക്കുക ... ധർമ്മം നിറവേറ്റുക എന്നിങ്ങനെയാണ് കങ്കണയ്ക്കെതിരെയുള്ള കമെന്റുകൾ വരുന്നത്.

Related Articles
Next Story