ദിലീപുമായി താരതമ്യം നടത്തരുത് ,തനിക്ക് സ്വന്തമായ ഐഡൻ്റിറ്റി വേണം: ബേസിൽ ജോസഫ്

ദിലീപുമായി താരതമ്യം നടത്തരുത് ,തനിക്ക് സ്വന്തമായ ഐഡൻ്റിറ്റി വേണം: ബേസിൽ ജോസഫ്

ബേസിൽ ജോസഫ് ഇപ്പോൾ മലയാള സിനിമയിൽ പ്രതീക്ഷ നൽകുന്ന പേരായി മാറി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അജയൻ്റെ രണ്ടാം മോഷണം സൂക്ഷ്മദർശിനി,തുടങ്ങിയ സിനിമകളിൽ താരം വിജയകരമായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ബേസിലിന്റെ ഈ വർഷത്തെ ഏറ്റവും പുതിയ ചിത്രമാണ് പ്രാവിന്കൂട് ഷാപ്പ്. നവാഗതനായ ശ്രീജിത്ത് ശ്രീനിവാസൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിൻ്റെ ഒരു പ്രൊമോഷനിടെ നടൻ ദിലീപുമായി താൻ നേരിടുന്ന നിരന്തരമായ താരതമ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ബേസിൽ ജോസഫ്.

ബേസിലിനെ ആരാധകർ പലപ്പോഴും 'ജനങ്ങളുടെ പ്രിയങ്കരൻ' എന്നാണ് പറയുന്നത്. ദിലീപും 'ജനപ്രിയ നായകൻ' എന്ന പേരിൽ പ്രശസ്തനാണ്. തൻ്റെയും ദിലീപിൻ്റെയും അഭിനയശൈലിയിലെ വലിയ വ്യത്യാസത്തെക്കുറിച്ച് ബേസിൽ സംസാരിച്ചു.

ആൾക്കാർ‌ സ്നേഹിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ടെന്നും പക്ഷെ, തനിക്ക് തന്റെതായ ഐഡന്റിറ്റി ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നെന്നുമാണ് ബേസിൽ പറഞ്ഞത്. ദിലീപിനെ പോലെ ജനപ്രിയ നായകൻ എന്ന വിശേഷണം സോഷ്യൽ മീഡിയിൽ ചർച്ച ചെയ്യപ്പെടുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു ബേസിലിന്റെ മറുപടി.

ദിലീപിന് അദ്ദേഹത്തിന്റെതായ ശൈലിയുണ്ട്. നമ്മുടെയൊക്കെ ചെറുപ്പക്കാലത്ത കണ്ടിരുന്ന സിനിമകൾ കൊണ്ട് അദ്ദേഹം ഉണ്ടാക്കിയെടുത്ത പേരാണത്. എന്നെ ആളുകൾ ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ തന്നെ സന്തോഷം. എനിക്ക് എന്റെതായ ഐഡന്റിറ്റി ആവശ്യമാണ്. അദ്ദേഹത്തിന്റെ ലെ​ഗസി അയാൾ ഒറ്റയ്ക്ക് ഉണ്ടാക്കിയെടുത്തതാണ്. അതുമായി താരതമ്യം ചെയ്യാൻ എനിക്ക് താല്പര്യമില്ലെന്നാണ് ബേസിൽ പറയുന്നത്.

Related Articles
Next Story