ഡ്രാഗൺ ഫൻഡാസ്റ്റിക് ചിത്രം: പ്രശംസിച്ച് സ്റ്റൈൽ മന്നൻ രജനീകാന്ത്

പ്രദീപ് രംഗനാഥൻ നായകനായ ഡ്രാഗണിനെ പ്രശംസിച്ച് സ്റ്റൈൽ മന്നൻ രജനീകാന്ത്. ഡ്രാഗൺ എന്ന ചിത്രത്തിൻറെ സംവിധായകൻ അശ്വത് മാരിമുത്തു, നായകൻ പ്രദീപ് രംഗനാഥൻ, നിർമ്മാതാവ് അർച്ചന കൽപതി എന്നവരുമായി തന്റെ വസതിയിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഡ്രാഗൺ ചിത്രത്തെ രജനീകാന്ത് പ്രശംസിച്ചത്.

മൂവരും രജനീകാന്തിന് ഒപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമയോടും ഞങ്ങളോടും ഇത്രയധികം സ്നേഹവും പരിഗണനയും കാണിച്ചതിന് നന്ദി സാർ എന്ന് അടിക്കുറിപ്പ് നൽകിക്കൊണ്ടാണ് അർച്ചന കൽ‌പത്തി രജനീകാന്തിനൊപ്പമുള്ള മൂവരുടെയും ചിത്രം പങ്കു വച്ചത്. തന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷമാണ് ഇതെന്നാണ് അശ്വത് മാരിമുത്തു എക്‌സിൽ കുറിച്ചത്. മൂവരെയും വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ചിത്രത്തെ രജനീകാന്ത് പ്രശംസിച്ചത്.

പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരി മുത്തു രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് 'ഡ്രാഗൺ'. തുടക്കം വരെ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു മാസ് മസാല എന്റർടൈനറാണ് ചിത്രം. ചിത്രം നൂറു കോടി ക്ലബ്ബിൽ കയറി വിജയകരമായി പ്രദർശനം തുടരുകയാണ്.

Related Articles
Next Story