പൊള്ളയായ കോടി ക്ലബ്ബ്കളും മലയാള സിനിമയുടെ തകർച്ചയും

സമീപകാലത്ത് മലയാള സിനിമയെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാമ്പത്തിക തകർച്ച തന്നെയാണ്. ചിത്രങ്ങൾ കോടി ക്ലബുകൾ കേറുമ്പോഴും നിർമ്മാതാക്കൾ പ്രതിസന്ധിയിലാണ്. അതിനു കാരണം പല സിനിമകൾ ഹിറ്റ് ആയാലും നിർമ്മാതാക്കൾക്ക് ലാഭം ഉണ്ടാക്കികൊടുക്കുന്നില്ല എന്നതാണ്. ഈ സംഭവങ്ങളിൽ, വ്യവസായമെന്ന നിലയിൽ അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്ത് പ്രെശ്നം പരിഹരിക്കുന്നതിനായി വിവിധ മലയാള ചലച്ചിത്ര സംഘടനകൾ കഴിഞ്ഞ ദിവസം ഒരു യോഗം കൂടിയിരുന്നു. ഇതേ തുടർന്ന്, അസോസിയേഷനുകൾ സിനിമാ പണിമുടക്കിന് ആഹ്വാനം ചെയ്യുകയും 2025 ജൂൺ 1 മുതൽ മലയാള സിനിമ വ്യവസായം ചലിക്കില്ല എന്ന് തീരുമാനം എടുക്കുകയും ചെയ്തിരുന്നു. വിനോദ നികുതിക്കൊപ്പം ജിഎസ്ടി സിനിമ വ്യവസായമേഖലയിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അസോസിയേഷനുകൾ സമരത്തിന് ആഹ്വാനം ചെയ്തത്.

മാത്രമല്ല, സിനിമാ താരങ്ങൾ ആവശ്യപ്പെടുന്ന ഉയർന്ന പ്രതിഫലം കുറയ്ക്കാനും അസോസിയേഷനുകൾ ആവശ്യപ്പെടുന്നുണ്ട്. പണിമുടക്ക് നിലവിൽ വരുന്നതോടെ, സിനിമകളുടെ ഷൂട്ടിംഗും പ്രദർശനവും ഉൾപ്പെടെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും മലയാള സിനിമാ വ്യവസായം സ്തംഭിക്കും.

ഇതിനിടയിൽ മലയാള സിനിമയിൽ ഇതുവരെ 100 കോടി ലാഭം ഉണ്ടാക്കിയ സിനിമ ഉണ്ടായിട്ടില്ല എന്ന് നിർമ്മാതാക്കളുടെ സംഘടന പറയുന്നു. 100 കോടി ഗ്രോസ് കളക്ഷൻ ആണ് മലയാള സിനിമയിൽ ഇതുവരെ സംഭവിച്ചിട്ടുള്ളത്. അതിൽ ജി എസ ടിയും മറ്റു ചിലവും കഴിച്ചിട്ട് ഷെയറിന്റെ 50% തീയറ്റർ ഉടമകൾക്ക് ആണ്. മിച്ചമുള്ള 50%ത്തിൽ പബ്ലിസിറ്റിയും പ്രൊമോഷനും കഴിഞ്ഞിട്ടുള്ള ഷെയർ ആണ് നിർമ്മാതാക്കൾക്ക് ലഭിക്കുന്നത്. അതുകൊണ്ട് 100 കോടി ലാഭം ഇതുവരെ മലയാള സിനിമയിൽ ഒരു നിർമ്മാതാവിനും ലഭിച്ചിട്ടില്ല എന്നും ഉണ്ടെങ്കിലും കാണിച്ചു താരനും നിർമ്മാതാക്കളുടെ സംഘടന വെല്ലുവിളിച്ചു. ഇത്തരം 100 കോടിയുടെ പൊള്ളയായ വിവരങ്ങൾ നൽകുന്നത് അഭിനേതാക്കൾ ആണെന്നും അതിന്റെ പേരിൽ അവർ പ്രതിഫലം വർധിപ്പിക്കുന്നു എന്നും നിർമ്മാതാക്കൾ പറയുന്നു. കൂടാതെ താരങ്ങൾ ഓവർസീസ് ഷെയർ കൂടെ പിടിച്ചെടുക്കുന്നു എന്നും അവർ വാദിക്കുന്നു.

നിർമ്മാതാക്കളുടെ പ്രസ്താവനയ്ക്കു പിന്നാലെ ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്ത സിനിമകളുടെ മുതല്‍മുടക്കും തിയറ്റർ ഷെയറും അവർ പുറത്തുവിട്ടിരുന്നു. അതിൽ പ്രകാരം ജനുവരി മാസം തിയേറ്ററിൽ റിലീസായ 28 സിനിമകളിൽ ഹിറ്റായെന്ന് സംഘടന പറയുന്ന ഒരേയൊരു സിനിമ ആസിഫ് അലി–അനശ്വര രാജൻ പ്രധാന വേഷങ്ങളിൽ എത്തിയ കോഫിൻ ടി ചാക്കോ ചിത്രം രേഖാചിത്രം മാത്രമാണ്.കൂടാതെ മമ്മൂട്ടി ചിത്രമായ ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്’, ബേസിൽ ജോസഫിന്റെ ‘പൊൻമാൻ’, വിനീത് ശ്രീനിവാസൻ നായകനായ 'ഒരു ജാതി ജാതകം ' എന്നിവ തിയറ്റർ ഷെയർ കൂടാതെ മറ്റ് ബിസിനിസുകളിൽ നിന്നും ലാഭമുണ്ടാക്കിയ സിനിമകളാണെന്നും നിർമാതാക്കൽ പറയുന്നു. അതോടൊപ്പം മലയാള സിനിമയിൽ ഈ മാസം 110 കോടിയാണ് നഷ്ടം ഉണ്ടായതെന്നും നിർമ്മാതാക്കളയൂഫ്ഡ് സംഘടന പറയുന്നു.

നടി കീർത്തി സുരേഷിൻ്റെ പിതാവും മലയാള സിനിമയിലെ മുൻനിര നിർമ്മാതാവുമായ സുരേഷ് കുമാർ ആണ് സമരത്തിന് പ്രഖ്യാപനം നടത്തിയത്. 30% നികുതി ചുമത്തുന്ന ഒരു വ്യവസായത്തിനു വിനോദ നികുതി കൂടാതെ ജിഎസ്ടിയും ഉൾപ്പെടുത്തിയത് പിൻവലിക്കാൻ സർക്കാർ ഇടപെടണം എന്നായിരുന്നു അവരുടെ ആവിശ്യം.

അതൊടെയൊപ്പം അഭിനേതാക്കളുടെയും മറ്റുള്ളവരുടെയും പ്രതിഫലം മുമ്പെങ്ങുമില്ലാത്തവിധം കുതിച്ചുയർന്നത് കുറയ്ക്കേണ്ടതുണ്ട് എന്നും നിർമ്മാതാക്കൾ പറയുന്നു. 50 ദിവസം കൊണ്ട് പൂർത്തിയാക്കാവുന്ന സിനിമകൾ 150 ദിവസം കൊണ്ട് ചിത്രീകരിക്കുന്നു, എന്നാൽ വരുമാനത്തിൻ്റെ 10% പോലും തിരികെ ലഭിക്കുന്നില്ലെന്നാണ് നിർമ്മാതാവിൻ്റെ നിഗമനം.റിപ്പോർട്ടുകൾ പ്രകാരം, 2024-ൽ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും 176 സിനിമകളും ബോക്സ് ഓഫീസ് പരാജയമായിരുന്നു . കൂടാതെ, 2025 ജനുവരിയിൽ, ആസിഫ് അലിയും അനശ്വര രാജനും അഭിനയിച്ച രേഖാചിത്രം മാത്രമാണ് ലാഭകരമായ ചിത്രമെന്നും നിർമ്മാതാക്കൾ പറയുന്നു.

അഭിനേതാക്കൾ ഫീസ് കുറച്ചില്ലെങ്കിൽ സിനിമാ നിർമ്മാണം സ്തംഭിച്ചേക്കുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതേക്കുറിച്ച് കൂടുതൽ ചർച്ചകളൊന്നും നടന്നില്ല എന്നും നിർമ്മാതാക്കൾ പറയുന്നു.

Related Articles
Next Story