കാലാവസ്ഥാ ദൈവങ്ങളെ ചതിക്കരുത്; പ്രാര്‍ത്ഥനയോടെ പൃഥ്വിരാജ്

Empuran

‘എമ്പുരാന്‍’ സിനിമയുടെ ചിത്രീകരണത്തിന് കാലാവസ്ഥ വെല്ലുവിളിയാകുന്നുവെന്ന് പൃഥ്വിരാജ്. താരം സ്റ്റോറിയായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എമ്പുരാന്റെ ഏഴാമത്തെ ഷെഡ്യൂള്‍ ഗുജറാത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.





ആകാശത്ത് തെളിഞ്ഞ മഴവില്ലിന്റെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘പ്രിയപ്പെട്ട കാലാവസ്ഥാ ദൈവങ്ങളെ, ഇത് പൂര്‍ത്തിയാക്കാന്‍ എനിക്ക് നിങ്ങളുടെ കൈസഹായം വേണം’ എന്ന കുറിപ്പിന് ഒപ്പം എമ്പുരാന്‍, എല്‍2ഇ എന്ന് ഹാഷ്ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്.

അതേസമയം, സിനിമയില്‍ നിര്‍ണായകമായ സീനുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ഷെഡ്യൂളാണ് ഗുജറാത്തില്‍ നടക്കുന്നത്. മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നിവരും ഉള്‍പ്പെടുന്നതാണ് ഏഴാം ഷെഡ്യൂള്‍. സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് എമ്പുരാനിലെ പുതിയ അംഗങ്ങള്‍.

ആശിര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരും ഒപ്പം രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളായ ലെയ്കയും ചേര്‍ന്നാണ് സിനിമയ്ക്കായി പണം മുടക്കുന്നത്.

Related Articles
Next Story