ഗോത്രകലാകാരന്മാർ ഒപ്പം അഭിനയിക്കുന്ന "ഏനുകൂടി" വയനാട്ടിൽ ആരംഭിച്ചു.

ശ്രീമൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ്കുന്നുമ്മൽ നിർമിച്ച് നവാഗതനായ കമൽ കുപ്ലേരി സംവിധാനം ചെയ്യുന്ന "ഏനുകൂടി" എന്ന സിനിമയുടെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു.


പ്രമോദ് വെളിയനാട്, തീർത്ഥ മുരളീധരൻ, ആർച്ചകല്യാണി, പ്രേമലത തായിനേരി,പ്രകാശൻ ചെങ്ങൽ, കിരൺ സുരേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ അനിത ജിബിഷ്, എടക്കൽ മോഹനൻ, പ്രകാശ് വാടിക്കൽ, ഗോവിന്ദൻ കൊച്ഛംങ്കോട് , ശ്യാം പരപ്പനങ്ങാടി, ബിന്ദു പീറ്റർ, സുജാത മേലടുക്കം, വിലാസിനി, ഒ മോഹനൻ, ഉമേഷ്‌ എന്നിവരോടൊപ്പം നിരവധി ഗോത്രകലാകാരന്മാരും അഭിനയിക്കുന്നു.

കഥ,തിരക്കഥ, സംഭാഷണം-ഒ കെ പ്രഭാകരൻ, ഛായാഗ്രഹണം-വി കെ പ്രദീപ്, എഡിറ്റർ-കപിൽ കൃഷ്ണ,സൗണ്ട് ഡിസൈൻ-ബിനൂപ് സഹദേവൻ, ഗാനരചന- പ്രമോദ് കാപ്പാട്, സംഗീതം-ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രൻ,ആലാപനം ദേവനന്ദ ഗിരീഷ്, പശ്ചാത്തലസംഗീതം- രമേഷ് നാരായൺ, അസോസിയേറ്റ് പ്രൊഡ്യൂസർ-മെറ്റികുലേസ് കൊച്ചി,പി ആർ ഒ-എ എ എസ് ദിനേശ്.

Related Articles
Next Story