വൈറലായി എസ്തറിന്റെ അനിലിന്റെ പുതിയ ഫോട്ടോഷൂട്ട്
ദൃശ്യം സിനിമയിൽ മോഹൻലാലിന്റെ മകളായെത്തി മലയാളികളുടെ മനം കവർന്ന താരമാണ് വായാട്ടുകാരിയായ എസ്തർ അനിൽ. ദൃശ്യത്തിന്റെ തമിഴിൽ കമൽ ഹാസനൊപ്പവും തെലുങ്കിൽ വെങ്കിടേഷിനൊപ്പവും എസ്തർ അഭിനയിച്ചിരുന്നു. ചെറുപ്പത്തിലെ സിനിമയിൽ എത്തി നായികയുടെ ചെറുപ്പ വേഷങ്ങൾ ചെയ്തിരുന്ന കുട്ടി എസ്തർ പെട്ടന്നായിരുന്നു ക്യാരക്ടർ റോളിലേക്ക് എത്തുന്നത്.സിനിമകളോടൊപ്പം എസ്തർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം ശ്രെധ നേടാറുണ്ട്. ഇപ്പോൾ എസ്തർ തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. കടലിൽ ചുവന്ന ബിക്കിനി ധരിച്ചുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് എസ്തർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നാല് മാസങ്ങൾ മുൻപ് എടുത്ത ചിത്രങ്ങളാണ് ഇവയെന്നും , ഇപ്പോൾ താൻ ഇതുപോലെ അല്ലെന്നും , വയറും കവിളും ചാടിയിട്ടുണ്ടെന്നും വൈറലായ പോസ്റ്റിനു താഴെ എസ്തർ കുറിച്ചിട്ടുണ്ട്.
മഞ്ജു വാര്യർ നായികയായി എത്തി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ ആയിരുന്നു എസ്തറിന്റെ അവസാനമായി ഇറങ്ങിയ മലയാള ചിത്രം. ഇതു കൂടാതെ തമിഴിൽ ഹാലിത ഷമീം കഥ എഴുതി സംവിധാനം ചെയ്ത 'മിന്മിനി' ആണ് എസ്തറിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രവീണ എന്ന പ്രധാന കഥാപാത്രമായി ആണ് എസ്തർ എത്തിയത്.