ആവേശമുണർത്തി ഹനുമാൻ കൈൻഡ് സ്ക്വിഡ് ഗെയിമിലെ പ്രോമോ 'ഗെയിം ഡോണ്ട് സ്റ്റോപ്പ്' പുറത്തിറങ്ങി

ആവേശം വർദ്ധിപ്പിച്ചുകൊണ്ട് ഹനുമാൻ കൈൻഡ് അവതരിപ്പിക്കുന്ന സ്ക്വിഡ് ഗെയിം സീസൺ 2 വിലെ ഗാനം എത്തി. ഹനുമാൻ കൈൻഡിനൊപ്പം കൽമി, പരിമൾ ഷായ്‌സ് എന്നിവർ അവതരിപ്പിക്കുന്ന 'ഗെയിം ഡോണ്ട് സ്റ്റോപ്പ്' എന്ന പ്രമോഷണൽ ഗാനം നെറ്റ്ഫ്ലിക്സ് ഇന്ത്യ ആണ് പുറത്തിറക്കിയത്. ഹിറ്റ് ഗാനമായ ബിഗ് ഡോഗ്‌സിന് പേരുകേട്ട ഹനുമാൻകൈൻഡിൻ്റെ വ്യത്യസ്തമായൊരു ആലാപനം ഈ ഗാനത്തിൽ പ്രതീഷിക്കാം. ഗെയിമിലെ കളിക്കാർ അഭിമുഖീകരിക്കുന്ന വൈകാരികവും ശാരീരികവുമായ പോരാട്ടങ്ങളിലേക്കാണ് വരികൾ കടന്നുവരുന്നത്.

2024 ഡിസംബർ 26-ന് OTT-ൽ പ്രീമിയർ ചെയ്യാൻ ഒരുങ്ങുകയാണ് സ്ക്വിഡ് ഗെയിം. കൂടാതെ ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഷോകളിൽ ഒന്നാണ് ‘സ്ക്വിഡ് ഗെയിം’ സീസൺ 2. ആഷിഖ് അബുവിൻ്റെ സംവിധാനത്തിൽ എത്തിയ 'റൈഫിൾ ക്ലബ്' എന്ന ചിത്രത്തിലൂടെ ഹ്യൂമൻകൈൻഡ് മലയാള സിനിമയിൽ ആദ്യമായി അഭിനയിക്കുന്നു.

Related Articles
Next Story