വിവേചനം നേരിടുന്നു, പ്രഭുദേവയുടെ പരിപാടിയുടെ ഭാഗമാകില്ല: തമിഴ് നടി ശ്രുതി ഡാങ്കെ

നൃത്തസംവിധായകനും നടനുമായ പ്രഭുദേവ ചെന്നൈയിൽ തൻ്റെ പരുപാടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ഇതേ കുറിച്ചുള്ള അപ്‌ഡേറ്റുകൾ നൽകുകയും ആരാധകരെ അതേക്കുറിച്ച് ആവേശഭരിതരാക്കുകയും ചെയ്യുകയാണ് പ്രഭുദേവ. പ്രഭുദേവ മാത്രമല്ല, തമിഴ് നടി ശ്രുതി ഡാങ്കെയും ഈ പരിപാടിയുടെ ഭാഗമാകേണ്ടതായിരുന്നു.

ഇപ്പോഴിതാ, താൻ പരുപാടി ഭാഗമാക്കളില്ലെന്നും, പരുപാടിയിൽ നിന്നും തന്റെ പേര് പിൻവലിക്കുന്നതായും നടി പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തുറന്ന കത്തിലൂടെയാണ് താരം ഈ കാര്യം പങ്കുവെച്ചത്.

വിവേചനം നേരിടുന്നതും വ്യാജ വാഗ്ദാനങ്ങളും പരിപാടിയുടെ ക്രിയേറ്റീവ് ടീമിന്റെ അനാദരവും ചൂണ്ടിക്കാട്ടിയായിരുന്നു ഇവൻ്റിൻ്റെ ഭാഗമാകാതിരിക്കാനുള്ള കാരണമെന്ന് ശ്രുതി ചൂണ്ടിക്കാട്ടി. എന്നാൽ പ്രഭുദേവയ്ക്ക് ഈ കാര്യത്തിൽ യാതൊരു പങ്കില്ലെന്നും നടി ശ്രുതി ഡാങ്കെ പറയുന്നു. തൻ്റെ പുറത്തുകടക്കലിന് തീർച്ചയായും പ്രഭുദേവയെ ഉദ്ദേശിച്ചല്ലെന്നും താൻ അദ്ദേഹത്തിന്റെ വലിയ ആരാധികയാണെന്നും അവർ വ്യക്തമാക്കി.

“പ്രഭുദേവയുടെ പരുപാടിയിൽ എന്നെ കാണുമെന്ന് പ്രതീക്ഷിച്ചിരുന്ന എൻ്റെ എല്ലാ ആരാധകർക്കും ഷോയിൽ ഞാൻ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചതിൽ അതിയായ ദുഃഖമുണ്ട്. ഈ തീരുമാനം ഒരു തരത്തിലും പ്രഭുദേവ സാറിനെ ഉദ്ദേശിച്ചുള്ളതല്ല-ഞാൻ അദ്ദേഹത്തിൻ്റെ ഒരു വലിയ ആരാധികയാണ്. വിവേചനത്തിനും ചായ്‌വുകൾക്കും വേണ്ടി നിലകൊള്ളാൻ കഴിയില്ല. '' സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ താരം പറയുന്നു.

ചുരുങ്ങിയ സമയത്തിനുള്ളിൽ ഇൻറർനെറ്റിൽ ഉടനീളം ഈ കുറിപ്പ് വൈറൽ ആയി. തൻ്റെ അവകാശങ്ങൾ അപഹരിക്കപ്പെട്ടുവെന്ന് ശ്രുതിക്ക് എങ്ങനെ തോന്നിയെന്നും നിറവേറ്റപ്പെടാത്ത വാഗ്ദാനങ്ങൾ കൈകാര്യം ചെയ്യാനാണ് താരം ഉദ്ദേശിച്ചതെന്നും പറയുന്നു. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഡാങ്കെ, തന്റെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടുവെന്ന് പങ്കുവെച്ചു. വർഷങ്ങളായി വ്യവസായത്തിൽ ചെലവഴിച്ചിട്ടും, അർഹമായതിന് വേണ്ടി "പോരാടേണ്ടി വന്നു" എന്നും അവർ കൂട്ടിച്ചേർത്തു.

''ഇത്രയും വർഷങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, അർഹമായതിന് വേണ്ടി പോരാടേണ്ടി വരുന്നത് ശരിക്കും വേദനാജനകമാണ്. തെറ്റായ വാഗ്ദാനങ്ങളും നിറവേറ്റാത്ത പ്രതിബദ്ധതകളും നിരാശാജനകമാണ്, എന്റെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ ഇവയായിരുന്നു," അവർ കൂട്ടിച്ചേർത്തു.

എന്നാൽ സംഭവത്തെക്കുറിച്ച് പ്രഭുദേവയോ അദ്ദേഹത്തിന്റെ ടീമിലെ മറ്റാരെങ്കിലുമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം ഹിമേഷ് രേഷ്മിയയെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത ബഡാസ് രവികുമാർ ആണ് പ്രഭുദേവയുടെ ഏറ്റവും പുതിയ ചിത്രം.

അഭിനയത്തിന് പുറമേ, രാം ചരണും കിയാര അദ്വാനിയും പ്രധാന കാധ്യപത്രമായി എത്തിയ ഗെയിം ചേഞ്ചർ എന്ന സിനിമയിലെ പെപ്പിയും ജനപ്രിയവുമായ ജരഗണ്ടി എന്നി ഗാനങ്ങളുടെ നൃത്തസംവിധാനവും പ്രഭുദേവയാണ് ചെയ്തത്.

Related Articles
Next Story