'വേട്ടയ്യനിൽ' ഫഹദിന്റേത് ഗംഭീര റോൾ
ഫഹദിന്റെ ഡബ്ബിംഗ് ആണ് ആരംഭിച്ചിരിക്കുന്നത്.
മലയാളികളുടെ പ്രിയനടനാണ് ഫഹദ് ഫാസിൽ. ആവേശത്തിലെ രംഗണ്ണനെ മലയാളികൾ മറന്നുതുടങ്ങാൻ വഴിയില്ല. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് സിനിമകളിലും തന്റേതായ സ്ഥാനം ഇതിനോടകം ഫഹദ് നേടി കഴിഞ്ഞു. എന്നാൽ പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം നിലവിൽ രജനികാന്തിനൊപ്പം സ്ക്രീൻ പങ്കിട്ടിരിക്കുകയാണ് ഫഹദ്.
വേട്ടയ്യൻ എന്ന ചിത്രത്തിലാണ് ഫഹദും രജനികാന്തും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡബ്ബിംഗ് തുടങ്ങിയ വിവരം അറിയിച്ചിരിക്കുകയാണ് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. ഫഹദിന്റെ ഡബ്ബിംഗ് ആണ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും അണിയറക്കാർ പുറത്തുവിട്ടിട്ടുണ്ട്.
വിക്രം, മാമന്നൻ തുടങ്ങി ചിത്രങ്ങളാണ് ഫഹദ് ഇതിനു മുൻപ് തമിഴിൽ അഭിനയിച്ചത്. 'ജയ് ഭീം'സംവിധാനം ചെയ്ത ടി ജെ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. മുപ്പത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യരും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റാണാ ദഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയൻ തുടങ്ങിയവരും വേട്ടയ്യന്റെ ഭാഗമാണ്. ടി ജെ ജ്ഞാനവേൽ തന്നെയാണ് വേട്ടയ്യന്‍റെ തിരക്കഥയും. അനിരുദ്ധ് ആണ് ചിത്രത്തിന്റ സംഗീതം ചെയ്തിരിക്കുന്നത്.
അതേ സമയം വളരെ പ്രതിക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. മലയാളികളുടെ പ്രിയ നടൻ ഫഹദ് കൂടെ ചിത്രത്തിൽ ഉണ്ട് എന്നതാണ് മലയാളികൾ ചിത്രത്തിനായി കാത്തിരിക്കാനുള്ള പ്രതാന കാരണം.