ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ X അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ആശങ്ക പങ്കു വച്ച് ആരാധകർ

ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ട് ഹാക്ക് ചെയ്തതായുള്ള ആശങ്ക പങ്കുവെക്കുകയാണ് ആരാധകർ. താരത്തിന്റെ അക്കൗണ്ടിൽ ക്രിപ്റ്റോകറൻസി സംബന്ധമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതാണ് ഈ സംശയത്തിന് കാരണം. "Easy $28. GG!" എന്ന ഒരു പോസ്റ്റ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയതോടൊപ്പം ഹാക്കിംഗിന്റെ സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ഉയർത്തി.
നിരവധി ആരാധകരാണ് താരത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു എന്ന തരത്തിലുള്ള മന്റുകളുമായി രംഗത്തെത്തിയത്. മണിക്കൂറുകളോളം ഇത് തുടർന്നെങ്കിലും, ശ്രദ്ധ കപൂറോ ഇതിനോട് പ്രതികരിച്ചില്ല. ആരാധകർ താരത്തിനോട് ഉടൻ നടപടി സ്വീകരിച്ച് അക്കൗണ്ട് തിരികെ നേടാൻ അഭ്യർത്ഥിച്ചു.എന്നാൽ ഇതുവരെ സംഭവത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല
അഭിനയത്തോടൊപ്പം സോഷ്യൽമീഡിയയിലും സജീവമാണ് ബോളിവുഡ് നടി ശ്രദ്ധ കപൂർ. ആരാധകരുമായി മികച്ച രീതിയിൽ ഇടപെഴുകുന്നതുകൊണ്ട് തന്നെ ആരാധകർക്കും പ്രിയങ്കരിയാണ് താരം. 2024 ഓഗസ്റ്റിൽ തിയേറ്ററുകളിൽ എത്തിയ Stree2 എന്ന ചിത്രത്തിലാണ് ശ്രദ്ധ കപൂർ അവസാനമായി അഭിനയിച്ചത് . രാജ്കുമാർ റാവു, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി, അപർശക്തി ഖുറാന എന്നിവർക്കൊപ്പം അഭിനയിച്ച ഹൊറർ-കോമഡി ചിത്രം വലിയ വിജയമായിരുന്നു.