ഐ എഫ് എഫ് കെയിൽ പുരസ്‌കാരം വാരി കൂട്ടി 'ഫെമിനിച്ചി ഫാത്തിമ '

ചിത്രത്തിനുള്ള സുവർണ്ണചകോരം നേടിയത് പെഡ്രോ ഫിയേറി സംവിധാനം ചെയ്ത 'മാലു' എന്ന സിനിമയാണ്.

29മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ തിളങ്ങി നവാഗതനായ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രം. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം 'ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു.അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ചിത്രം സ്വന്തമാക്കി.അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്‌കാരവും കെ ആര്‍ മോഹനന്‍ പുരസ്‌കാരവും സംവിധായകന്‍ ഫാസില്‍ മുഹമ്മദ് മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. മേളയിൽ പ്രേഷകര ഏറെ കൈയടിയോടെയാണ് ചിത്രത്തെ വരവേറ്റത്.

പൊന്നാനിയുടെ തീരദേശത്ത് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഒരു മദ്രസ അധ്യാപകന്റെ ഭാര്യയെ ഫാത്തിമ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഭാരതാവിന്റെ കീഴിൽ ജീവിക്കുന്ന ഫാത്തിമയുടെ സ്വയംപര്യാപതതയിലേക്കുള്ള യാത്രയാണ് ഫെമിനിച്ചി ഫാത്തിമ പറയുന്നത്. സ്വന്തമായി നിലപാടുകളും ആഗ്രഹങ്ങളും ഉള്ള സ്ത്രീകളെ 'ഫെമിനിച്ചി ' എന്ന് വിളിച്ചു കളിയാക്കുന്ന കേരള സമൂഹത്തിലാണ് ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിന്റെ പ്രസക്തി കൂടുന്നതും ചർച്ച വിഷയമാകുന്നതും.

സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം.ചിത്രത്തിനുള്ള സുവർണ്ണചകോരം നേടിയത് പെഡ്രോ ഫിയേറി സംവിധാനം ചെയ്ത 'മാലു' എന്ന സിനിമയാണ്. സംവിധായകനും നിര്‍മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു. മികച്ച സംവിധായകനുള്ള രജതചകോര പുരസ്‌കാരത്തിന് 'മി മറിയം ദി ചിൽഡ്രൻ ആൻഡ് 26 അതേർസ്' സിനിമയുടെ സംവിധായകൻ ഫർഷാദ് ഹാഷ്മി അർഹനായി.

മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ചിലിയെൻ ചിത്രം ദ് ഹൈപ്പർബോറിയൻസ് സംവിധാനം ചെയ്ത ക്രിസ്റ്റോബൽ ലിയോണിനും ജോക്വിൻ കോസിനും ലഭിച്ചു. സിനിമയുടെ കലാ സംവിധായിക നതാലിയ ഗെയ്‌സാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഡിസംബർ 13 മുതൽ തുടങ്ങിയ 8 ദിവസം നീണ്ടുനിന്ന മേള ഇന്നലെയാണ് സമാപിച്ചത്. 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്.

Related Articles
Next Story