സിനിമ എഡിറ്റർ നിഷാദ് യൂസഫിനെ ഫ്ലാറ്റിൽ മരിച്ചനിലയിൽ

സൂര്യ നായകനായി എത്തുന്ന ദീപാവലി റിലീസ് ചിത്രം കങ്കുവയുടെ എഡിറ്റർ നിഷാദായിരുന്നു.

ഉണ്ട, തല്ലുമാല, സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ പ്രശസ്ത ഫിലിം എഡിറ്റർ നിഷാദ് യൂസഫിനെ കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമ്പിള്ളി നഗറിലെ ഫ്ലാറ്റിൽ ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ആത്മഹത്യയെ തുടർന്നാണെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ കൃത്യമായ സാഹചര്യങ്ങൾ എന്താണെന്നുള്ള അന്വേഷണത്തിലാണ് പോലീസ് സംഘങ്ങൾ. നിരവധി മലയാള സിനിമകൾ ഉൾപ്പെടെ തമിഴ് സിനിമകളിലും എഡിറ്റിംഗ് നിർവഹിച്ച നിഷാദ് ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്.

ചാവേർ , ഓപ്പറേഷൻ ജാവ , വൺ ,ഉടൽ ,അഡിഗോസ് അമിഗോസ് എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് നിഷാദിന്റെ ശ്രെദ്ധേയമായ മറ്റു ചിത്രങ്ങൾ . 2022ൽ തല്ലുമാല എന്ന ചിത്രത്തിന് മികച്ച എഡിറ്ററിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നിഷാദിനായിരുന്നു.

സൂര്യ നായകനായി എത്തുന്ന ദീപാവലി റിലീസ് ചിത്രം കങ്കുവയുടെ എഡിറ്റർ നിഷാദായിരുന്നു. ബസൂക്ക , പ്രഭുദേവ നായകനാകുന്ന പേട്ട റാപ് , ആലപ്പുഴ ജിംഖാന എന്നീ വരാനിരിക്കുന്ന ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ചതും നിഷാദ് തന്നെയായിരുന്നു. കരിയറിന്റെ ഏറ്റവും ഉയർന്ന സമയത്തുതന്നെയുള്ള നിഷാദിന്റെ പെട്ടെന്നുള്ള വിയോഗം സിനിമാ മേഖലയെ ആഴത്തിൽ ബാധിച്ചിട്ടുണ്ട്. നിരവധി ആരാധകരാനാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നിഷാദിന് ആദരാഞ്ജലി അർപ്പിക്കുന്നത്.

Related Articles
Next Story