സിനിമയിലെ വയലന്‍സ് ജനങ്ങളെ സ്വാധീനിക്കുന്നു : സംവിധായകൻ ആഷിക് അബു

സിനിമകളിൽ കാണിക്കുന്ന വയലൻസ് ആണ് കുറ്റകൃത്യങ്ങൾക്കും കാരണമെന്ന ആരോപണത്തിൽ പ്രതികരിച്ച് സംവിധയകനും, ഛായാഗ്രാഹകനുമായ ആഷിക് അബു.സിനിമയിലെ വയലന്‍സ് ജനങ്ങളെ സ്വാധീനിക്കുമെന്ന് ആഷിക് അബു പറയുന്നു. വയലന്‍സ് ചിത്രീകരിക്കുന്നത് കരുതലോടെയും ഉത്തരവാദിത്തത്തോടെ ആകണം. വയലന്‍സ് സിനിമകളുടെ ട്രെന്‍ഡില്‍ മാറ്റംവരുമെന്നാണ് പ്രതീക്ഷയെന്നും ആഷിഖ് പറഞ്ഞു.

നിലവിൽ സമൂഹത്തിൽ പെരുകുന്ന കുറ്റകൃത്യങ്ങൾക്ക് സിനിമയിൽ കാണിക്കുന്ന വയലൻസ് സ്വാധീനിക്കുന്നുണ്ട് എന്ന ആരോപണങ്ങളിൽ ആയിരുന്നു സംവിധായകൻ പ്രതികരണം. അടുത്തിടെ തിരുവനതപുരം വെഞ്ഞാറമൂട് നടന്ന കൂട്ടകൊലപാതകത്തിൽ സിനിമയുടെ സ്വാധീനം ഉണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. അതേപോലെ ചിത്രങ്ങളിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിനെയും, വയലൻസിനെയും വളരെ സാധാരമായി കാണിക്കുന്നത് തെറ്റായ വ്യാഖ്യാനം കുട്ടികളിൽ ഉണ്ടാക്കുന്നുണ്ട്.

”സിനിമ വളരെ പവര്‍ഫുള്‍ ആയിട്ടുള്ള മീഡിയം ആണ്. പലതരത്തിലുള്ള സ്വാധീനം സിനിമയ്ക്ക് സമൂഹത്തിന് മേലുണ്ട്. സിനിമയ്ക്ക് മാത്രമല്ല, മറ്റ് പല കാര്യങ്ങള്‍ക്കും, നമ്മുടെ സ്വഭാവ രൂപീകരണത്തിലും ദൈനംദിന ജീവിതത്തിലുമൊക്കെ വലിയ വ്യത്യാസം വരുത്തുന്നുണ്ട്.”ഒരു ഫിലിം മേക്കര്‍ എന്ന നിലയ്ക്ക് സമൂഹത്തില്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അതിനോട് പ്രതികരിക്കണം എന്നുള്ളതാണ് ഒരു ചലച്ചിത്രകാരന്‍ എന്ന നിലയക്ക്, ഇപ്പോള്‍ എന്റെ സിനിമകള്‍ക്ക് നേരെയാണ് അത്തരമൊരു വിമര്‍ശനം വരുന്നതെങ്കില്‍ അതിനെ അഡ്രസ് ചെയ്യണം എന്നുള്ളതാണ് എന്റെ വ്യക്തിപരമായിട്ടുള്ള അഭിപ്രായം.”

”റൈഫിള്‍ ക്ലബ്ബിന്റെ കാര്യത്തിലോട്ട് വരുകയാണെങ്കില്‍ അതൊരു വീഡിയോ ഗെയിം കാണുന്നത് പോലെയാണ് ഷൂട്ടിങ് സീനുകള്‍ കാണേണ്ടത് എന്ന നേരത്തെയുള്ള ധാരണയുടെ പുറത്താണ് അതിനെ അങ്ങനെ കൊറിയോഗ്രാഫി ചെയ്തത്. കുറച്ച് ഉത്തരവാദിത്വത്തോടെ ചെയ്യണം എന്നുള്ളതാണ് എന്റെ വ്യക്തിപരമായിട്ടുള്ള അഭിപ്രായം” എന്നാണ് ആഷിഖ് അബു പറയുന്നത്.

അതേസമയം, സിനിമയിലെ വയലന്‍സ് നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സിനിമകളിലെ അക്രമണങ്ങള്‍ യുവാക്കളെ സ്വദീനിക്കുന്നുണ്ട്. ഇതില്‍ സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണെന്നും, ആര്‍ഡിഎക്സ്,കിംഗ് ഓഫ് കൊത്ത, മാര്‍ക്കോ പോലെയുള്ള സിനിമകള്‍ അതിന് ഉദാഹരണമാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related Articles
Next Story