സിനിമകൾക്ക് പ്രതിഫലം ഈടാക്കിയിട്ടില്ല ;20 വർഷത്തിലേറെയായി ഞാന്‍ ഈ മാതൃക പിന്തുടരുന്നു : അമീർ ഖാൻ

ഇന്ത്യൻ സിനിമയിലെ അമിതമായ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ, നടനും ചലച്ചിത്ര നിർമ്മാതാവുമായ ആമിർ ഖാൻ ഇതിൽ നിന്നും ഏറെ വ്യത്യസ്തനാണ്. ചലച്ചിത്രനിർമ്മാണത്തോടുള്ള സ്വന്തം സാമ്പത്തിക സമീപനത്തിലേക്ക് വെളിച്ചം വീശുന്ന നിലപാടാണ് ആമിർ ഖാനുള്ളത്. രണ്ട് പതിറ്റാണ്ടിലേറെയായി തൻ്റെ സിനിമകൾക്ക് ഒരു നിശ്ചിത പ്രതിഫലം ഈടാക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആമിർ ഖാൻ. സിനിമ ആത്യന്തിക വിജയിയായി തുടരുമെന്ന് ഉറപ്പാക്കാൻ താരങ്ങളുടെ പ്രതിഫലം എന്തിനാണെന്ന് ആമിർ തുറന്നു പറഞ്ഞിരിക്കുകയാണ്. എബിപി ലൈവ് ഇവന്‍റില്‍ സംസാരിക്കവൊണ് ആമീര്‍ ഖാൻ ഈ കാര്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഒരു സൂപ്പർ സ്റ്റാർ ആയിട്ടിരുന്നിട്ട് കൂടി ഡിസ്‌ലെക്സിയയെക്കുറിച്ചുള്ള ഒരു സിനിമയായ താരേ സമീൻ പർ എങ്ങനെ നിർമ്മിക്കാൻ കഴിഞ്ഞുവെന്ന് താരം പങ്കുവെച്ചു.

താരേ സമീൻ പർ ഒരുപാട് ഇഷ്ടപ്പെ സിനിമയാണെന്നും, കഥ കേട്ട് ഒരുപാട് പറഞ്ഞെന്നും ആമിർ പറയുന്നു. ആ സിനിമ ചെയ്യാൻ ആഗ്രഹിച്ചെന്നും അത് തീര്‍ച്ചയായും ജനം കാണേണ്ട സിനിമയാണ് എന്ന് തോന്നിയതായും ആമിർ പറഞ്ഞു. എന്നാൽ സിനിമയുടെ ബജറ്റ് പ്രേശ്നമായിരുന്നു അന്ന്. അതിനാൽ സിനിമയുടെ ബഡ്ജറ്റിൽ തന്റെ ഫീസ് ഇല്ലാതാക്കിയെന്നും, തന്റെ പ്രതിഫലം ഒഴിച്ചാൽ 10-20 കോടി രൂപയിൽ പൂർത്തിയാക്കാൻ കഴിയും. അപ്പോഴാണ് ലാഭം പങ്കിടുക എന്ന രീതി പ്രായോഗികമാകുന്നതെന്നും ആമിര്‍ പറഞ്ഞു. സിനിമകൾ നിർമ്മിക്കുന്നതിന് താൻ ഒരു ഫീസും ഈടാക്കുന്നില്ലെന്നും സിനിമയുടെ ലാഭത്തിൽ താൻ ഒരു പങ്ക് എടുക്കുന്നുവെന്നും അമീർ സൂചിപ്പിച്ചു

“എനിക്ക് അനുകൂലമായി പ്രവർത്തിക്കുന്നത് സിനിമയുടെ ബജറ്റിൽ ഞാൻ എൻ്റെ ഫീസ് ലോഡ് ചെയ്യുന്നില്ല എന്നതാണ്. എൻ്റെ സിനിമകൾ 10-20 കോടി രൂപയിൽ പൂർത്തിയാക്കാൻ കഴിയും, എന്തായാലും എൻ്റെ സിനിമകൾ അത്രയും പണം ഉണ്ടാക്കും.ഞാൻ ലാഭ വിഹിത മാതൃകയിലാണ് പണം സമ്പദിക്കുന്നത്, ഇത് പണ്ടത്തെ തെരുവ് കലാകാരന്മാരുടെ രീതിയാണ്. അവര്‍ തെരുവില്‍ പ്രകടനം നടത്തുന്നു, അതിന് ശേഷം തലയിലെ തൊപ്പി കാഴ്ചക്കാരിലേക്ക് നീട്ടുന്നു. പ്രകടനം അവര്‍ക്ക് ഇഷ്ടമാണെങ്കിൽ അവര്‍ക്ക് വല്ലതും നല്‍കാം, നല്‍കാതിരിക്കാം. അതുപോലെ, എന്‍റെ സിനിമ ഓടുകയാണെങ്കിൽ, ഞാൻ സമ്പാദിക്കുന്നു, സിനിമ ഓടുന്നില്ലെങ്കിൽ, ഞാൻ സമ്പാദിക്കുന്നില്ല. 20 വർഷത്തിലേറെയായി ഞാന്‍ ഈ മാതൃക പിന്തുടരുകയാണ്,ഞാൻ ശമ്പളം വാങ്ങുന്നില്ല. അമീർ പറയുന്നു.

തൻ്റെ ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടാൽ തനിക്ക് പണമൊന്നും ലഭിക്കില്ലെന്ന് താരം പറയുന്നു.“എൻ്റെ സിനിമ ഓടുകയാണെങ്കിൽ, ഞാൻ സമ്പാദിക്കുന്നു, സിനിമ ഓടുന്നില്ലെങ്കിൽ ഞാൻ സമ്പാദിക്കുന്നില്ല. ഞാൻ ശമ്പളം വാങ്ങാറില്ല,’ ആമിർ ഖാൻ പറഞ്ഞു. 3 ഇഡിയറ്റ്സ് എന്ന തന്റെ ചിത്രം നിരവധി ആളുകൾ സിനിമ കാണുകയും സംസാരിക്കുകയും വീണ്ടും കാണുകയും ചെയ്തു, ഇത് അതിൻ്റെ വിജയത്തിന് കാരണമായി.സിനിമയുടെ വിജയവും അതിൻ്റെ സ്വീകാര്യതയും തന്റെ സാമ്പത്തിക സ്ഥിരതയിൽ നിർണായകമായി എന്ന് താരം പറയുന്നു. അടിസ്ഥാനപരമായി, തന്റെ വരുമാനം സിനിമയെ നന്നാകുന്നതും, അത് പ്രേക്ഷകരെ കണ്ടെത്തുന്നതുമായി ആശ്രയിച്ചിരിക്കുന്നു എന്നും അമീർ പറഞ്ഞു.

നിർമ്മാതാക്കളിൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയേക്കാൾ ലാഭം പങ്കിടുന്ന അഭിനേതാക്കൾക്ക് കാര്യങ്ങളെ തനിക്ക് അനുകൂലമാക്കി മികച്ച ചിത്രം ഒരുക്കാന്‍ സഹായിക്കുമെന്നും ആമിര്‍ പറഞ്ഞു.

Related Articles
Next Story