അവസാന വരവറിയിച്ച് സ്ക്വിഡ് ഗെയിം ; സീസൺ 3 ഉടനെത്തും

നെറ്റ്ഫ്ലിക്സ് ജനപ്രിയ സീരിയസായ സൗത്ത് കൊറിയൻ സീരിസ് സ്ക്വിഡ് ഗെയിമിന്‍റെ മൂന്നാമത്തെയും അവസാനത്തെയും സീസണിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സീസൺ 3-ൻ്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അവസാന സീസൺ 2025 ജൂണിൽനെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്തേക്കുമെന്നാണ് സൂചന .ഫസ്റ്റ് ലുക്ക് ടീസറിനൊപ്പമാണ് സീസൺ 3 യുടെ റിലീസ് തീയതി പ്രഖ്യാപനം.ഏറെ കാത്തിരുന്ന സ്ക്വിഡ് ഗെയിം സീസൺ 2 ഡിസംബർ 26 ന് നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്തിരുന്നു. ഏഴ് എപ്പിസോഡുകളാണ് സീസൺ 2ൽ ഉണ്ടായിരുന്നത്. സീസണ്‍ 2ഉം സീസണ്‍ 3യും ഒന്നിച്ചാണ് ചിത്രീകരിച്ചത് അതിനാല്‍ തന്നെ 2025ല്‍ ഷോ മൂന്നാം സീസണ്‍ ഇറങ്ങുമെന്ന് നേരത്തെ നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിരുന്നു.
2021-ൽ ആണ് ഹ്വാങ് ഡോങ്-ഹ്യൂക്ക് സംവിധാനം ചെയ്ത സർവൈവൽ ത്രില്ലറായ സ്ക്വിഡ് ഗെയിമിന്‍റെ ആദ്യ സീസൺ എത്തിയത്. ജീവിതത്തിൽ കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്ന 456 കളിക്കാരെ,മരണം പതിയിരിക്കുന്ന കുട്ടികൾ കളിക്കുന്ന ഗെയിമുകളിലൂടെ 45.6 ബില്യൺ പണം നേടാനുള്ള അവസരത്തിനായി ഉള്ള ഒരു രഹസ്യ മത്സരത്തെ ചുറ്റിപ്പറ്റിയാണ് സീരീസ്. സമാനമായ പേരുള്ള കൊറിയൻ കുട്ടികളുടെ ഗെയിമിൽ നിന്നാണ് സീരിസിന്റെ പേര് വന്നത്. ആദ്യ സീസൺ വ്യാപകമായ നിരൂപക പ്രശംസ നേടിയിരുന്നു. നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ആളുകൾ കണ്ട സീരീസാണ് സ്ക്വിഡ് ഗെയിം. 17 എമ്മി നോമിനേഷനുകൾ നേടുകയും അതിൽ ആറ് എണ്ണം നേടുകയും ചെയ്തു. ലീ ജംഗ്-ജെയ്‌ക്ക് മികച്ച നടനും ലീ യു-മിയ്‌ക്ക് മികച്ച സഹ അടിക്കുമുള്ള അവാർഡ് നേടിയിരുന്നു