അവസാനം ലാൽസലാം എത്തി.... ഒ ടി ടി റിലീസ് പ്രഖ്യാപിച്ച് രജനികാന്തിന്റെ പരാജയ ചിത്രം ലാൽ സലാം.

ഈ വർഷം തുടക്കത്തിൽ പുറത്തിറങ്ങി ആരും അറിയാതെ പോയ ഒരു രജനികാന്ത് ചിത്രമാണ് ലാൽ സലാം. രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരൻ അലിരാജ നിർമ്മിച്ച ചിത്രം തിയേറ്ററിൽ വൻ പരാജയമായിരുന്നു. രജനികാന്തിനെ കൂടാതെ വിഷ്ണു വിശാൽ , വിക്രാന്ത് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. 80 കോടി ബഡ്ജറ്റിൽ എത്തിയ ചിത്രത്തിന് 17 കോടി മാത്രമാണ് തിയേറ്റർ കളക്ഷൻ ലഭിച്ചത്.

തിയേറ്ററിലെ പരാജയത്തിന് ശേഷം, ചിത്രം ഒ ടി ടി റിലീസിന് ഇതുവരെ എത്തിയിരുന്നില്ല. എന്നാൽ സിനിമ കാണാൻ താൽപ്പര്യമുള്ളവർക്കായി ഒടുവിൽ ഒരു അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രം ഒ ടി ടി സ്ട്രീമിംഗ് ഉടൻ ഉണ്ടാകും. ഒ ടി ടി പ്ലാറ്റഫോമായ ZEE സിനിമയിൽ ആയിരിക്കും ചിത്രം എത്തുക. എന്നാൽ ചിത്രത്തിന്റെ ഹിന്ദി റിലീസ് മാത്രമായിരിക്കും ഉണ്ടായിരിക്കുക. ചിത്രം ഹിന്ദിയിൽ ZEE സിനിമയിൽ 2024 ഡിസംബർ 14 ന് രാത്രി 9 മണിക്ക് പ്രീമിയർ ചെയ്യും, തുടർന്ന് 2024 ഡിസംബർ 15 ന് വൈകുന്നേരം 4 മണിക്ക് ZEE ടിവിയിൽ സംപ്രേക്ഷണം ചെയ്യും. അതേസമയം ചിത്രത്തിന്റെ തമിഴ് , തെലുങ്ക് പതിപ്പുകളുടെ ടിവി പ്രീമിയറുകളിൽ ഇപ്പോഴും അപ്‌ഡേറ്റുകളൊന്നുമില്ല. എ ആർ റഹ്മാൻ ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

Related Articles
Next Story