പണം കണ്ടെത്തുന്നത് തനിക്ക് ബുദ്ധിമുട്ടാണ് , ക്രിഷ് 4 വൈകും : രാകേഷ് റോഷന്‍
ഇന്ത്യൻ സിനിമയിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസി ചിത്രങ്ങളിലൊന്നാണ് ഹൃത്വിക് റോഷൻ്റെ ക്രിഷ്. ക്രിഷ് 4-നെ കുറിച്ചുള്ള എന്തെങ്കിലും അപ്‌ഡേറ്റിനായി ആരാധകർ കാത്തിരിക്കുമ്പോൾ, രാകേഷ് റോഷൻ അടുത്തിടെ ചിത്രത്തിൻ്റെ ബജറ്റിനെ കുറിച്ചുള്ള തൻ്റെ ആശങ്കകൾ പ്രകടിപ്പിച്ചു.കഹാനോ പ്യാര്‍ ഹെയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ റോഷന്‍ കുടുംബം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇതിനിടെ നൽകിയ അഭിമുഖത്തിലാണ് രാകേഷ് റോഷൻ ഈ കാര്യം പങ്കുവെച്ചത്. ചിത്രം വളരെ വലുതാനെന്നും ചിത്രത്തിന് പണം കണ്ടെത്തുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്ന് അഭിമുഖത്തിൽ രാകേഷ് റോഷൻ പറഞ്ഞു.
“ഞാൻ ധാരാളം പണം സമ്പാദിക്കുന്നു, പക്ഷേ ഞാൻ ബജറ്റ് ചെയ്യുന്നില്ല . ക്രിഷ് എന്ന ചിത്രം വലുതാണ്. ഇന്നത്തെ കുട്ടികൾ സൂപ്പർ ഹീറോകളുടെ നിരവധി ചിത്രങ്ങൾ കണ്ടിട്ടുണ്ട്, അതുകൊണ്ട് ശെരിയായി ചെയ്തില്ലെങ്കിൽ അവർ വിമർശിക്കാൻ തുടങ്ങും.
നമ്മൾ വളരെ ശ്രദ്ധാലുക്കളായിരിക്കണം.ഇത് മാർവൽ, ഡിസി സിനിമയെ പോലെയല്ല. ഞങ്ങളുടെ പക്കൽ അതിനുള്ള പണമില്ല '' രാകേഷ് റോഷൻ പറഞ്ഞു,
' പ്രേക്ഷകർ ഇപ്പോഴും തിയേറ്ററുകളിലേക്ക് വരുന്നില്ല.അതിനാൽ ഇത് എനിക്ക് ഒരു വലിയ ചോദ്യചിഹ്നമാണ്. ക്രിഷ് ഒരു വലിയ ചിത്രമായിരിക്കും. 500-600 മില്യൺ ഡോളർ ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഹോളിവുഡ് സൂപ്പർഹീറോ ചിത്രങ്ങൾ ഇന്ന് കുട്ടികൾ കാണാൻ ശീലിച്ചിരിക്കുന്നു. അതേസമയം, താരതമ്യപ്പെടുത്തുമ്പോൾ ഞങ്ങൾക്ക് 200-300 കോടി രൂപയുടെ ചെറിയ ബജറ്റ് ആണ് ഉള്ളത്. '' രാകേഷ് റോഷൻ കൂട്ടിച്ചേർത്തു.
ക്രിഷ് 4 തീർച്ചയായും നിര്‍മ്മിക്കും എന്ന് രാകേഷ് ഉറപ്പുനൽകിയപ്പോൾ, അത് കുറച്ച് വൈകും എന്നാണ് രാകേഷ് റോഷന്‍ സൂചിപ്പിക്കുന്നത്.ഹൃത്വിക് റോഷനും പ്രീതി സിൻ്റയും അഭിനയിച്ച 2003-ൽ പുറത്തിറങ്ങിയ കോയി മിൽ ഗയയാണ് ഈ സൂപ്പർഹീറോ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം. ഹൃത്വിക് റോഷൻ പ്രിയങ്ക ചോപ്ര അഭിനയിച്ച ക്രിഷ് 2006 ൽ പുറത്തിറങ്ങി. മൂന്നാമത്തെ ചിത്രമായ ക്രിഷ് 3 ഹൃത്വിക്കിനൊപ്പം കങ്കണ റണാവത്ത് അഭിനയിച്ചു 2013 ൽ പുറത്തിറങ്ങിയിരുന്നു.