റിലീസിന് മുമ്പ് തന്നെ വിടാമുയർച്ചിയ്ക്ക് ആദ്യ റിവ്യൂ

അജിത് നായകനാകുന്ന ആക്ഷൻ ചിത്രമായ വിടമുയാർച്ചി ഉടൻ തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ, റിലീസിന് മുമ്പ് തന്നെ സിനിമയ്ക്ക് ആദ്യ റിവ്യൂ ലഭിച്ചു കഴിഞ്ഞു.
അജിത്തിന്റെ ബോക്‌സ് ഓഫീസിലെ ബ്ലോക്ക്ബസ്റ്റർ പ്രകടനത്തിനായി ആരാധകരെല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. രണ്ട് വർഷങ്ങൾക്കിപ്പുറമാണ് താരത്തിന്റെ ഒരു ചിത്രം തിയേറ്ററിൽ എത്തുന്നത്.അതിനാൽ വൻ പ്രതീക്ഷയാണ് ചിത്രത്തിന് ഉള്ളത് . ഫെബ്രുവരി 6 ന് ചിത്രം റിലീസിന് എത്താനിരിക്കെ ചിത്രത്തിന് ഇപ്പോൾ തന്നെ ആദ്യ റിവ്യൂ ലഭിച്ചിരിക്കുകയാണ്. സൗത്ത് ഇന്ത്യയിലെ സൂപ്പർ ഹിറ്റ് സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറിൽ നിന്നാണ് വിടാമുയർച്ചിയ്ക്ക് ആദ്യ റിവ്യൂ ലഭിക്കുന്നത്. ഒരു അഭിമുഖത്തിൽ ചിത്രത്തിന്റെ സംവിധായകൻ മകിഴ് തിരുമേനിയാണ് ചിത്രം ആദ്യ കഥ ശേഷം അനിരുദ്ധ് തന്നോട് പറഞ്ഞ അഭിപ്രയം പങ്കുവെച്ചിരിക്കുന്നത്.
'‘സർ, സിനിമ ഒരു പൊട്ടിത്തെറിയാണ്; അത് അത്ഭുതങ്ങൾ സൃഷ്ടിക്കും.'' എന്നാണ് സിനിമയുടെ പ്രിവ്യു ഷോയ്ക്ക് ശേഷം അനിരുദ്ധ് തന്നോട് പറഞ്ഞതെന്ന് മകിഴ് തിരുമേനി പറയുന്നു. അനിരുദ്ധ് രവിചന്ദ്രൻ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനും.
നേരത്തെ, പൃഥ്വിരാജ് സുകുമാരൻ വിടമുയാർച്ചിയുടെ ട്രെയിലറിനെ കുറിച്ച് പറഞ്ഞിരുന്നു.
പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായ എമ്പുരാൻ്റെ ടീസർ ലോഞ്ചിൽ സംസാരിക്കവേ, തമിഴ് സിനിമയിൽ താൻ ഈയിടെ കണ്ട ഏറ്റവും മികച്ച ട്രെയിലറുകളിൽ ഒന്നാണ് വിടാമുയർച്ചിയുടേതെന്നു താരം പറഞ്ഞിരുന്നു.
മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷ കൃഷ്‌ണൻ ആണ് നായിക. ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ് എന്നാണ് ട്രെയ്ലറിലൂടെ വ്യക്തമാക്കുന്നത്.ചിത്രത്തിൽ അർജുൻ സർജ, റെജീന കസാന്ദ്ര, തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.അജിത്തിന്റെ ഗംഭീര ആക്ഷൻ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ട്രൈലെർ നൽകുന്ന സൂചന. ഹോളിവുഡ് ചിത്രങ്ങളുടെ ഫീൽ തരുന്ന സ്റ്റൈലിഷ് മേക്കിങ് ആണ് ചിത്രത്തിന്റേതെന്നും ട്രൈലെർ സൂചിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ടീസർ, ഒരു ഗാനം എന്നിവ നേരത്തെ പുറത്ത് വന്നിരുന്നു.ചിത്രം ലൈക്ക പ്രൊഡക്ഷൻസ് ആണ് നിർമിക്കുന്നത്.മുന്തിനം പാർത്തേനെ, തടം , കാലഗ തലൈവൻ എന്നിവയാണ് മകിഴ് തിരുമേനിയുടെ സംവിധാനത്തിൽ എത്തിയ മുൻ ചിത്രങ്ങൾ.