പരാതികൾക്ക് പിന്നാലെ മാർക്കോ അൺകട്ട് പതിപ്പ് OTT-യിൽ ഉണ്ടാകില്ല

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ഇന്ന് മുതൽ SonyLIV-ൽ ഓ ടി ടി സംപ്രേഷണം ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ റോ ആൻഡ് അൺകട്ട് പതിപ്പ് OTT-യിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സെൻസർ ചെയ്ത ഭാഗങ്ങൾ ഒന്നും തന്നെ ഓ ടി ടി റിലീസിലും ലഭ്യമല്ല എന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ ഹനീഫ് അഥേനി ചിത്രത്തിന്റെ അൺകട്ട് പതിപ്പ് ഓ ടി ടി യിൽ എത്തുമെന്ന് നേരത്തെ നിർമ്മാതാക്കൾ അറിയിച്ചിരുന്നു. ചിത്രത്തിലെ അതി ഭീകര വയലന്റ് സീനുകളാണ് സെൻസർ ചെയ്തു ഒഴിവാക്കിയത്. വയലൻസ് പ്രതിപാദിക്കുന്ന ഇത്തരം സീനുകൾ ഉള്ളതിനാൽ എ സർഫിക്കറ്റ് ആണ് മാർക്കോയ്ക്ക് ലഭിച്ചത്. 18 വയസ്സിൽ താഴെ ഉള്ള കുട്ടികളും പ്രായമേറിയവരും, ഗർഭിണികളും ചിത്രം കാണരുതെന്ന് കർശന നിർദ്ദേശവും എത്രത്തിന്റെ അണിയറ പ്രവർത്തകർ റിലീസ് സമയത്തു നൽകിയിരുന്നു.
എന്നാൽ റിലീസ് സമയത്ത് ചിത്രത്തിലെ സെൻസർ ചെയ്ത ഭാഗങ്ങൾ ഒ ടി ടി യിൽ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. പ്രക്ഷേപണ മന്ത്രാലയത്തിന് ഒന്നിലധികം പരാതികൾ ലഭിച്ചതിനാൽ കർശനമായ തീരുമാനത്തിൽ സെൻസർ ചെയ്ത ഭാഗങ്ങൾ ഉൾപ്പെടുത്താതെ ഇരിക്കുകയായിരുന്നു. എല്ലാ നിയന്ത്രണങ്ങളും പാലിച്ചു തന്നെയാണ് എപ്പോൾ മാർക്കോയുടെ ഓ ടി ടി സംപ്രേഷണം ആരംഭിച്ചത്.
മാർക്കോ നിർമ്മാതാക്കൾ പുറത്തുവിട്ട പ്രസ്താവനയിൽ:
"തുടക്കത്തിൽ, OTT-യ്‌ക്കായി ഞങ്ങൾ 'മാർക്കോ' അൺകട്ട് പതിപ്പ് പുറത്തിറക്കാൻ പദ്ധതിയിട്ടിരുന്നു. എന്നിരുന്നാലും, ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന് വിവിധ പരാതികൾ ഉയർന്നതിനാൽ, ആ പതിപ്പുമായി മുന്നോട്ട് പോകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഉത്തരവാദിത്തമുള്ള ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ, സിനിമയുടെ പ്രധാന സത്തയും സിനിമാറ്റിക് അനുഭവവും നിലനിർത്തിക്കൊണ്ട് ഞങ്ങൾ എല്ലാ നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്.''
എന്നാൽ നിരവധി ആരാധകരാണ് തങ്ങളുടെ നിരാശ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിക്കുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്ത് ഷെരീഫ് മുഹമ്മദ് നിർമ്മിച്ച നിയോ നോയർ ആക്ഷൻ ത്രില്ലറാണ് മാർക്കോ. ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ഈ ചിത്രം മിഖായേലിൻ്റെ (2019) ഒരു സ്പിൻഓഫാണ്.